ഭര്‍ത്താവ് കല്ലൂരാവിയിലെ സുനില്‍ കുമാറിന്റെ വീട്ടിലായിരുന്ന ജ്യോതിയെ 25 മുതലാണ് കാണാതായത്. അന്ന് യുവതി സ്വന്തം വീട്ടിലേക്ക് പോകുകയും അവിടെ നിന്ന് മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കോ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കോ യുവതി എത്തിയില്ല. ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് സുനില്‍ കുമാറിന്റെ പരാതിയനുസരിച്ച് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും ചെയ്തു.
യുവതിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ യുവതി എറണാകുളത്തുണ്ടെന്നാണ് സൂചന. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ പെരിയ സ്വദേശി നാട്ടില്‍ നിന്ന് അപ്രത്യക്ഷനായിട്ടുണ്ട്. ഈ യുവാവിനോടൊപ്പമാണ് ജ്യോതി സ്ഥലംവിട്ടതെന്നാണ് പോലീസിന്റെ സംശയം.
യുവാവിന് ഭാര്യയും എട്ടുവയസ്സുള്ള കുട്ടിയുമുണ്ട്. എറണാകുളത്തെത്തിയ പോലീസ് യുവതിയെ കണ്ടെത്താനുള്ള തിരച്ചില്‍ നടത്തി വരികയാണ്. ചില സൂചനകള്‍ പോലീസ് സംഘത്തിന് ലഭിച്ചതായി വിവരമുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment