Latest News

മഡിയന്‍ സത്യകഴകം ശ്രീ കണ്ണച്ചന്‍വീട് നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ മഹോല്‍സവത്തിന് തുടക്കമായി

കാഞ്ഞങ്ങാട്:[www.malabarflash.com] മഡിയന്‍ സത്യകഴകം ശ്രീ കണ്ണച്ചന്‍വീട് നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ മഹോല്‍സവത്തിന് തുടക്കമായി. തുടക്കം കുറിച്ച് നടന്ന വര്‍ണ്ണശബളമായി കലവറ ഘോഷയാത്ര ഉല്‍സവത്തിന് മാറ്റ് കൂട്ടി.

 തെയ്യം കലാകാരന്‍മാരെ ആദരിക്കല്‍ ചടങ്ങ് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വയലപ്രം നാരായണന്‍ അദ്ധ്യക്ഷം വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.പി.കെ.ചന്ദ്രശേഖരന്‍ മുഖ്യാതിഥിതിയായിരുന്നു. അജാനൂര്‍ നാലാം വാര്‍ഡ് മെമ്പര്‍ ഷീബ ഉമ്മര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കൂടാതെ കലാമണ്ഡലം അനില്‍ ചാക്യാര്‍ അവതരിപ്പിച്ച ചാക്യാര്‍കൂത്തും അരങ്ങേറി.

വൈകിട്ട് ആചാര്യ വരവേല്‍പ്പ്, വത്സന്‍ പിലിക്കോടിന്‍റെ പ്രഭാഷണം, തുടര്‍ന്ന് സ്മരണിക പ്രഭാഷണവും നടന്നു. മഡിയന്വ‍ വനിതാ കമ്മിറ്റി അവതരിപ്പിക്കുന്ന അവതരിപ്പിക്കുന്ന മെഗാതിരുവാതിരയും അരങ്ങേറി.

26ന് രാവിലെ ഗണപതി ഹോമം, ഉഷപൂജ, ബിംബശുദ്ധികലശപൂജ, ബിംബശുദ്ധികലശാഭിഷേകം, പ്രായശ്ചിത്തഹോമം, പ്രായശ്ചിത്തഹോമകലശാഭിഷേകം, ഉച്ചപൂജ, ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം, വൈകുന്നേരം ഭഗവതിസേവ, അത്താഴപൂജ, രാത്രി 7 മണിക്ക് സത്യകഴകം സംഗീത വിദ്യാര്‍ത്ഥികളുടെ സംഗീത കച്ചേരി അരങ്ങേറ്റം തുടര്‍ന്ന് കൊടവലം ടി.പി.സോമശേഖരം അവതരിപ്പിക്കുന്ന സംഗീതകച്ചേരി.

27ന് രാവിലെ ഗണപതിഹോമം, തിലഹോമം, സായൂജ്യപൂജ, ആചാര്യവരണം, പശുദാനപുണ്യാഹം, പ്രാസാദശുദ്ധി, ജലാധിവാസം, അസ്ത്രകലശപൂജ, രാക്ഷോഘ്നഹോമം, വാസ്തുകലശപൂജ, വാസ്തുഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തുപുണ്യാഹം, അത്താഴപൂജ, ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം, ഉച്ചയ്ക്ക് 2 മണിക്ക് മറത്ത്കളി, വൈകിട്ട് 6 മണിക്ക് മോനാച്ച ഭഗവതി ക്ഷേത്രം, മുളവന്നൂര്‍ ഭഗവതി ക്ഷേത്രം, കല്ല്യോട്ട് ഭഗവതി ക്ഷേത്രം,മഡിയന്‍ സത്യകഴകം കണ്ണച്ചന്‍ വീട് പൂരക്കളി, തുടര്‍ന്ന് ആദരിക്കല്‍ ചടങ്ങ്. ആദരിക്കല്‍ ചടങ്ങ് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.ദാമോദരന്‍ അദ്ധ്യക്ഷം വഹിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഏരിയകമ്മിറ്റി ചെയര്‍മാന്‍ കൊയ്യം ജനാര്‍ദ്ദനന്‍ മുഖ്യാതിഥി ആയിരിക്കും. പഴയകാല പൂരക്കളി കലാകാരന്മാരെയും പൂരക്കളി പണിക്കന്മാരെയും കേരള ഫോക്ലോര്‍ അക്കാദമി സെക്രട്ടറി കെ.പ്രദീപ്കുമാര്‍ ആദരിക്കും.

28ന് രാവിലെ ഗണപതിഹോമം, കുംദേശകര്‍ക്കരിപൂജ, ശയ്യാപൂജ, വിദ്യേശ്വരകലശപൂജ, നിദ്രാകലശപൂജ, ജലോദ്ധാരം, ആയുധം ശയ്യയില്‍ എഴുന്നള്ളിച്ചുവയ്ക്കല്‍, ഉച്ചപ്പൂജ, ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം, വൈകുന്നേരം ബ്രഹ്മകലശപൂജ, പരികലശപൂജ, ഉപദേവതാ കലശപൂജ, അധിവാസഹോമം, ധ്യാനാധിവാസം, കലശാധിവാസം, അത്താഴപൂജ.

29ന്  രാവിലെ മഹാഗണപതിഹോമം, അധിവാസം വിടര്‍ത്തി പൂജ, പ്രാസാദപ്രതിഷ്ഠ, ആയുധംപീഠം എഴുന്നള്ളിക്കല്‍ പീഠപ്രതിഷ്ഠ, വൈകുന്നേരം 3.35 മുതല്‍ 4.11 വരെയുള്ള ഉത്രാടം നാലാം കാലില്‍ കന്നിരാശിക്ക് ദേവപ്രതിഷ്ഠ, തുടര്‍ന്ന് കര്‍ക്കരി പരിഷേകം, കുംഭേശകലശാഭിഷേകം, നിദ്രാകലശാഭിഷേകം, പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, മഹാപൂജ, നിത്യനിദാനം നിശ്ചയിക്കല്‍, പ്രതിഷ്ഠാ ദക്ഷിണ, തുടര്‍ന്ന് അന്നദാനം, വൈകുന്നേരം 6 മണിക്ക് സര്‍വ്വൈശ്വര്യ വിളക്കുപൂജ, രാത്രി 8 മണിക്ക് തൃശൂര്‍ സദ്ഗമയ അവതരിപ്പിക്കുന്ന കോങ്കണ്ണന്‍ നാടകവും





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.