തിങ്കളാഴ്ച രാവിലെ എട്ടോടെയാണു സംഭവം. കുളിക്കുന്നതിനിടെ രണ്ടുപേരും അടിയൊഴുക്കില്‍പ്പെട്ടു. ഇതിനിടെ, അനസ് അടിയൊഴുക്കില്‍നിന്നു രക്ഷപ്പെട്ടു പുറത്തുവന്നു. ഈ സമയം ഒഴുക്കില്‍പ്പെട്ടു നീങ്ങിയ നിസാമിന്റെ കൈകള്‍ വെള്ളത്തിനുമുകളില്‍ ഉയര്‍ന്നുനില്‍ക്കുന്നതു കണ്ടു നിസാമിനെ രക്ഷപ്പെടുത്താന്‍ അനസ് വീണ്ടും നീന്തുകയായിരുന്നു. വീണ്ടും ഒഴുക്കില്‍പ്പെട്ട അനസിന് ഓടിയെത്തിയ നൗഷാദ് എന്നയാള്‍ മുണ്ടിട്ടു കൊടുത്തു. ഒരുവിധേന അനസിനെ നാട്ടുകാരായ മത്സ്യത്തൊഴിലാളികളുടെ സംഘം കരയിലേക്കു കയറ്റി. അതിനിടെ, നിസാമിനെ കാണാതായി. ഉടനെ അനസിനെ പോലീസ് ജീപ്പില്‍ തളിക്കുളം സെന്ററിലെത്തിച്ചു. തുടര്‍ന്നു തൃപ്രയാര്‍ ആക്ട്‌സിന്റെ ആംബുലന്‍സിലേക്കു മാറ്റി ഏങ്ങണ്ടിയൂര്‍ എംഐ ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമധ്യേ അനസ് മരിച്ചിരുന്നു.
വിവരമറിഞ്ഞ് ടി.എന്‍. പ്രതാപന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഇരിങ്ങാലക്കുട ഡിവൈഎസ്പി എസ്.ടി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. ജില്ലാ കളക്ടര്‍, എഡിഎം, അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷന്‍, കൊച്ചിയിലെ കോസ്റ്റ് ഗാര്‍ഡ് എന്നിവരോട് അടിയന്തര നടപടി സ്വീകരിക്കാന്‍ ഫോണിലൂടെ പ്രതാപന്‍ ആവശ്യപ്പെട്ടു. ഇതിനിടെ തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്‌സ് സംഘമെത്തി. രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളില്ലാത്തതിനാല്‍ അവര്‍ക്കു കടലിലിറങ്ങാനായില്ല.
അഴീക്കോട് സ്റ്റേഷനിലെ രക്ഷാബോട്ട് പത്തരയോടെ സ്‌നേഹതീരം ബീച്ചിലെത്തി തെരച്ചില്‍ തുടങ്ങി. പരിചയസമ്പന്നരായ നാലു മത്സ്യത്തൊഴിലാളികളും ഒപ്പം കടലില്‍ മുങ്ങിത്തപ്പി. ഉച്ചതിരിഞ്ഞ് കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ വന്നു സ്‌നേഹതീരം ബീച്ച് പരിസരത്തെ കടലില്‍ ഒന്നു വട്ടമിട്ടുപറന്നു തിരിച്ചുപോകുക മാത്രം ചെയ്തു. ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയില്ല.
തിങ്കളാഴ്ച സന്ധ്യയ്ക്കും ബോട്ട് ഉപയോഗിച്ചുള്ള തെരച്ചില്‍ തുടര്‍ന്നിരുന്നുവെങ്കിലും നിസാമിനെ കണെ്ടത്താനായില്ല. ഇന്നലെ രാത്രി തീരസംരക്ഷണസേനയുടെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് അഴീക്കോട് മുതല്‍ സ്‌നേഹതീരം വരെയുള്ള ബീച്ചുകളിലും തെരച്ചില്‍ നടത്തി. ഒടുവില്‍ രാത്രി 9.15ന് തളിക്കുളം സീതാറാം റിട്രീറ്റ് പരിസരത്തെ ബീച്ചില്‍ നിസാമിന്റെ മൃതദേഹം വന്നടിയുകയായിരുന്നു. രാത്രി വലവീശാന്‍ പോയവരാണു മൃതദേഹം കണ്ടത്.
പതിവായി അനസും നിസാമുമെല്ലാം കടലില്‍ കുളിക്കാറുണ്ട്. സ്‌നേഹതീരത്തു ഗാര്‍ഡുമാര്‍ ഡ്യൂട്ടിക്ക് എത്തുംമുമ്പേയാണ് അപകടം നടന്നതെന്നു പറയുന്നു.
അനസിന്റെ ഉമ്മ സൈനബയുടെ സഹോദരന്‍ ഇസ്മായിലിന്റെ മകനാണ് നിസാം. സൈനബയുടെ സഹോദരി ഏതാനുംദിവസം മുമ്പ് മരിച്ചിരുന്നു. ഇവരുടെ മരണാനന്തര ചടങ്ങിനു വേണ്ടിയാണു നിസാം അനസിന്റെ വീട്ടില്‍ വന്നത്.
തളിക്കുളം ഫോക്കസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അനസ്. തളിക്കുളം പുതിയങ്ങാടി മോഡല്‍ സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് നിസാം.
അനസിന്റെ മാതാവ്: സൈനബ. സഹോദരങ്ങള്‍: ഹസീന, റമീന, ഫസീല. നിസാമിന്റെ മാതാവ്: നബീസ. സഹോദരങ്ങള്‍: ജെസി, സുനാസു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അനസിന്റെ മൃതദേഹം തളിക്കുളം ജുമാമസ്ജിദില്‍ കബറടക്കി. നിസാമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച കബറടക്കും.
വിവരമറിഞ്ഞു സ്ഥലം എംഎല്‍എ ഗീതാ ഗോപി, കൊടുങ്ങല്ലൂര്‍ സിഐ സിബി ടോം, എസ്‌ഐമാരായ എസ്.അഭിലാഷ് കുമാര്‍, പി.ജി.മധു, ഫയര്‍ഫോഴ്‌സ് ലീഡിംഗ് ഫയര്‍മാന്‍ ലാസര്‍ എന്നിവരുമെത്തിയിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment