Latest News

ദളിത് യുവാവിനെ പ്രണയിച്ച മകളെ രക്ഷിതാക്കള്‍ വിഷം നല്‍കി കൊലപ്പെടുത്തി

മൈസൂര്‍:[www.malabarflash.com] പ്രണയത്തിന്‍ പേരില്‍ വീണ്ടും ഒരു ദുരഭിമാനക്കൊല മൈസൂരിലാണ് സംഭവം. ദളിത് യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച മകളെ രക്ഷിതാക്കള്‍ മാങ്ങാജൂസില്‍ വിഷം കലര്‍ത്ത്ിക്കൊടുത്തു കൊന്നു. നഞ്ചന്‍കോട് ചന്ദ്രാവതിയില്‍ ഗുരുമല്ലപ്പയും ഭാര്യ മഞ്ജുളയും ചേര്‍ന്നാണ് മകള്‍ മധു കുമാരി(21)യെ കൊലപ്പെടുത്തിയത്.

ദളിത് യുവാവുമായുള്ള പ്രണയത്തെ ശക്തിയുക്തം വീട്ടുകാര്‍ എതിര്‍ത്തെങ്കിലും മകളായ മധുകുമാരി അതൊന്നും വകവെച്ചിരുന്നില്ല. വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് ഇരുവരും അടുത്തയാഴ്ച രഹസ്യമായി വിവാഹം ചെയ്യാന്‍ ഇരിക്കുകയായിരുന്നു. കീടനാശിനി മാങ്ങാ ജ്യൂസില്‍ ചേര്‍ത്ത് നല്‍കുകയായിരുന്നെന്നും അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച മധുവിനെ ആശുപത്രിയിലെത്തിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചില്ലെന്നും പോലീസ് പറഞ്ഞു.

തുടര്‍ന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. മാറാരോഗം കാരണമാണ് മധു മരിച്ചതെന്നാണു വീട്ടുകാര്‍ പുറത്തു പറഞ്ഞിരുന്നത്. സഹോദരന്‍ ഗുരുപ്രസാദിന്റെ സുഹൃത്ത് ശിവരാജുവുമായി മധുവിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു.





Keywords: national News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.