Latest News

സംഘ് പരിവാര്‍ ഭീഷണി വിലപ്പോയില്ല; പ്രണയിച്ച ഭിന്ന മതക്കാര്‍ വിവാഹിതരായി

മൈസൂരു:[www.malabarflash.com] സംഘ് പരിവാര്‍ ഉള്‍പ്പെടെയുളള തീവ്ര ഹിന്ദു സംഘടനകളുടെ ഭീഷണി മറികടന്ന് ഹിന്ദു മുസ്ലീം മതത്തില്‍ പെട്ടവര്‍ വിവാഹിതരായി. മൈസൂരുവിലെ ഷക്കീല്‍ അഹ്മദും അഷിതയുമാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹിതരായത്.

ഇരുവര്‍ക്കും ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണയിലായിരുന്നു വിവാഹം. വളരെ ചെറുപ്പും മുതല്‍ പരിചയക്കാരാണ് ഇരുവരും. ഇവരുടെ മാതാപിതാക്കള്‍ അടുത്ത സുഹൃത്തുക്കളുമാണ്.

ഇരു കുടുംബങ്ങളുടെയും പൂര്‍ണ സമ്മതത്തോടും ആശീര്‍വാദത്തോടെയുമായിരുന്നു വിവാഹം. എന്നാല്‍, ലൗ ജിഹാദ് എന്ന ഇല്ലാ കഥ പുറത്തിറക്കി സംഘ്പരിവാര്‍ സംഘടനകള്‍ ഇവരുടെ വിവാഹം മുടക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു.

പ്രതിഷേധം കണക്കിലെടുത്ത് വന്‍ പോലീസ്‌ സന്നാഹമായിരുന്നു വിവാഹവേദിയില്‍ ഉണ്ടായിരുന്നത്. 700 പേര്‍ ചടങ്ങില്‍ പങ്കെടുത്തു. എഴുത്തുകാരന്‍ കെ.എസ് ഭഗവാനടക്കം സാമൂഹ്യപ്രവര്‍ത്തകര്‍ ചടങ്ങിനെത്തി. തന്റെ എഴുത്തുകളിലൂടെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധവും ഭീഷണിയും ലഭിച്ചയാളാണ് കെ.എസ് ഭഗവാന്‍.

ഇന്ത്യയില്‍ എല്ലാവരും തുല്യരാണെന്ന് അഷിതയുടെ പിതാവ് ഡോ. നരേന്ദ്ര ബാബു പറഞ്ഞു. എല്ലാവരും തുല്യരാണ് എന്ന സന്ദേശമാണ് പ്രതിഷേധക്കാര്‍ക്ക് നല്‍കാനുള്ളത്. അവര്‍ അത് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഏറെ സന്തോഷം തരുന്ന സന്ദര്‍ഭമാണെന്ന് ഷക്കീലിന്റെ പിതാവ് മുഖ്താര്‍ അഹ്മദ് പറഞ്ഞു. എല്ലാവരും ആഘോഷിക്കുമ്പോള്‍ 0.01 ശതമാനം പേര്‍ പ്രതിഷേധിച്ചിട്ട് എന്ത് കാര്യമാണുള്ളതെന്നും ശര്‍ക്കര വ്യാപാരിയായ മുഖ്താര്‍ അഹ്മദ് ചോദിച്ചു.

28കാരായ അഷിതയും ഷക്കീലും സ്‌കൂളിലും കോളജിലും ഇരുവരും ഒന്നിച്ചായിരുന്നു. 12 വര്‍ഷമായി ഇവര്‍ പ്രണയത്തിലാണെന്നും കുടുംബം പറയുന്നു.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.