Latest News

വധൂവരന്മാരുടെ കാര്‍ തടഞ്ഞ് സ്വര്‍ണം പിടികൂടാന്‍ ഇലക്ഷന്‍ സ്‌ക്വാഡിന്റെ ശ്രമം

കുമരകം:[www.malabarflash.com] വധൂവരന്മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ ഇലക്ഷന്‍ സ്‌ക്വാഡ് സ്വര്‍ണ ഉരുപ്പടികള്‍ പിടികൂടാന്‍ ശ്രമിച്ചു. വധുവിന്റെ വീട്ടുകാരും സ്‌ക്വാഡ് അംഗങ്ങളുമായി വാക്കേറ്റമായി. കോട്ടയം- കുമരകം റോഡില്‍ ആമ്പക്കുഴി ജംക്ഷനു സമീപത്ത് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

തിങ്കളാഴ്ച വിവാഹിതരായ വധൂവരന്‍മാര്‍ വേളൂരില്‍നിന്ന് മണ്ണഞ്ചേരിയിലെ വീട്ടിലേക്കു പോകുകയായിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് പണവും മറ്റും അനധികൃതമായി കൊണ്ടുപോകുന്നുണ്ടോ എന്നറിയാന്‍ തിരുവാര്‍പ്പ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് റോഡില്‍ വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്നു. 75 പവന്റെ ഉരുപ്പടികളുണ്ടെന്നു കാറിലുണ്ടായിരുന്നവര്‍ സ്‌ക്വാഡിലുള്ളവരോട് പറഞ്ഞു. ഇതിന്റെ രേഖകള്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അപ്പോള്‍ കൈവശമില്ലായിരുന്നു.

തുടര്‍ന്ന് വേളൂരിലെ വീട്ടില്‍നിന്നു സ്വര്‍ണം വാങ്ങിയതിന്റെ രേഖകള്‍ കൊണ്ടുവന്നു. ഇതേത്തുടര്‍ന്നാണ് വധുവിന്റെ ബന്ധുക്കളും സ്‌ക്വാഡും തമ്മില്‍ തര്‍ക്കമുണ്ടായത്. രേഖകള്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ ഉരുപ്പടികളും കാറും വിട്ടുനല്‍കുകയും ചെയ്തു. കുമരകം എസ്‌ഐ ആര്‍. രാജീവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായി കാണിച്ചു സ്‌ക്വാഡിലെ അംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.