ഉദുമ[www.malabarflash.com]: കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന് സമീപം ഇസ്തിരിക്കട നടത്തിവന്നിരുന്ന തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി അശോകനെ (55) കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി ചെന്നൈയിലെ വില്ലുപുരത്ത് പിടിയിലായി. പാലക്കുന്നിലെ ബാര്‍ബര്‍ ഷോപ്പില്‍ തൊഴിലാളിയായിരുന്ന ചെന്നൈ പുതുക്കോട്ടയിലെ കാര്‍ത്തിക് (26) ആണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവി ഡോ എ ശ്രീനിവാസ്, ഹൊസ്ദുര്‍ഗ് സി ഐ യു പ്രേമന്, ബേക്കല്‍ എസ് ഐ ആദംഖാന്, ജൂനിയര്‍ എസ് ഐ ജിതേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രകാശന് പിലിക്കോട്, അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ചെന്നൈയിലെ വില്ലുപാക്കത്ത് വെച്ച് പിടികൂടിയത്. കഴിഞ്ഞ ജനുവരി 27ന് പുലര്‍ച്ചെയാണ് ചോര വാര്‍ന്നൊലിച്ച് അശോകനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം പ്രതി മുങ്ങുകയായിരുന്നു,
പ്രതിയുടെ ഒരു ഫോട്ടോ ലഭിച്ചതല്ലാതെ മറ്റു യാതൊരു വിധ വിവരങ്ങളും പോലീസിന്റെ പക്കലുണ്ടായിരുന്നില്ല. പ്രതി ചെന്നൈയിലുള്ളതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം അവിടേക്ക് പോയത്. വില്ലുപാക്കത്തെ കാമുകിയെ കാണാനെത്തിയപ്പോഴാണ് കാര്‍ത്തിക്കിനെ ജൂനിയര്‍ എസ് ഐ ജിതേഷും സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രകാശനും അജയകുമാറും സമര്‍ത്ഥമായി പിടികൂടിയത്. ദിവസങ്ങളായി പോലീസ് പ്രതിക്ക് വേണ്ടി വലവിരിച്ച് കാത്തിരിക്കുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment