Latest News

സൗദി രാജാവിന് മോദിയുടെ സമ്മാനം കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയുടെ സ്വര്‍ണ മാതൃക

റിയാദ്:[www.malabarflash.com] സൗദി അറേബ്യയില്‍ ദ്വിദിന സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന് സമ്മാനമായി നല്‍കിയത് തൃശൂരിലെ കൊടുങ്ങല്ലൂരില്‍ സ്ഥിതിചെയ്യുന്ന ചേരമാന്‍ ജുമാ മസ്ജിദിന്റെ സ്വര്‍ണ മാതൃക. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എഡി 629 ല്‍ അറബ് വ്യാപാരികള്‍ സ്ഥാപിച്ചതാണ് ചേരമാന്‍ പള്ളിയെന്നാണ് ചരിത്രം. ഇന്ത്യയില്‍ അറബ് വ്യാപാരികള്‍ സ്ഥാപിച്ച ആദ്യ പള്ളിയാണെന്നും കരുതുന്നു. ഇക്കാര്യങ്ങളും പള്ളിയുടെ ചരിത്രവും പിഎംഒ ട്വിറ്ററിലൂട വിശദീകരിക്കുന്നുണ്ട്.

പുരാതന കാലത്തും ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ശക്തമായ വ്യാപര ബന്ധം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിന്റെ ഉദാഹരണമാണ് ചേരമാന്‍ ജുമാ മസ്ജിദ്. എല്ലാ മതത്തില്‍പ്പെട്ട ആളുകളും ഇവിടെയുള്ള വിളക്കില്‍ എണ്ണ നല്‍കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു.

ശനിയാഴ്ചയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി സൗദിയില്‍ എത്തിയത്. ഊഷ്മള വരവേല്‍പ്പാണ് മോദിക്ക് ലഭിച്ചത്. ഭീകരവിരുദ്ധ പോരാട്ടം, സുരക്ഷാ സൈനിക സഹകരണം, നിക്ഷേപം, പ്രവാസിക്ഷേമം തുടങ്ങിയ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട് സൗദി രാജാവുമായി മോദി ചര്‍ച്ച നടത്തി.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.