കണ്ണൂര്‍:[www.malabarflash.com] കല്യാശേരിയിലെ പി.സി.ആര്‍ ബാങ്ക് ഓഡിറ്റോറിയത്തിന് മുകളില്‍ നിന്ന് വീണ രണ്ട് യുവാക്കളില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ധര്‍മ്മശാല മേല്‍തളി അമ്പലം റോഡിലെ ഉറുമി ദിപിന്‍ (25) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് സാരമായി പരിക്കേറ്റ കാനൂല്‍ ഉടുപ്പയിലെ വിജിലി(23)നെ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
ഞായറാഴ്ച പുലര്‍ച്ചെ 2.30 നായിരുന്നു സംഭവം. വിജിലിന്റെ അടുത്തബന്ധുവിന്റെ കല്യാണം പി.സി.ആര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച നടക്കാനിരുന്നതാണ്. കല്യാണത്തിന്റെ സദ്യവട്ടങ്ങള്‍ ഒരുക്കാന്‍ സഹായത്തിനായി വിജിലിനൊപ്പം എത്തിയതായിരുന്നു ദിപിന്‍. ജോലിക്കിടെ രണ്ട് പേരും രണ്ടാം നിലയിലേക്ക് കയറിയപ്പോള്‍ അബദ്ധത്തില്‍ താഴെയുള്ള കുഴിയിലേക്ക് നിലംപതിക്കുകയായിരുന്നു.
ബാങ്ക് ഓഡിറ്റോറിയത്തില്‍ ലിഫ്റ്റ് നിര്‍മ്മാണത്തിനായി എടുത്ത കുഴിയായിരുന്നു. പ്രവാസിയായ ശ്രീനിവാസന്‍ ഭവാനി ദമ്പതികളുടെ മകനാണ് മരിച്ച ദിപിന്‍. കെല്‍ട്രോണില്‍ താത്ക്കാലിക ജീവനക്കാരനാണ്. അവിവാഹിതനാണ്. വിപിന്‍ ആണ് ഏകസഹോദരന്‍. മൃതദേഹം ചെറുകുന്ന് മിഷന്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 12 ന് നടക്കും.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment