Latest News

ഖാസിയുടെ മരണം; സി.ബി.ഐയുടെ പുതിയ സംഘം ചെമ്പിരിക്കയിലെത്തി

മേല്‍പറമ്പ്:[www.malabarflash.com] ചെമ്പിരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് പുനരന്വേഷണം നടത്താന്‍ സി.ബി.ഐയുടെ പുതിയ സംഘം ചെമ്പിരിക്കയിലെത്തി. അന്വേഷണ സംഘം ഖാസിയുടെ വീടും മൃതദേഹം കണ്ട ചെമ്പിരിക്ക കടപ്പുറത്തെ കടുക്കകല്ലിന് സമീപത്തും ഖാസിയുടെ മൃതദേഹം മറവ് ചെയ്ത ചെമ്പരിക്ക ജുമാ മസ്ജിദിന് സമീപമുളള ഖബറിടവും സന്ദര്‍ശിച്ചു.

സി.ബി.ഐ ഡി.വൈ.എസ്.പി ഡാര്‍വിനാണ് കേസന്വേഷണത്തിന്റെ ചുമതല. അന്വേഷണ സംഘത്തില്‍ മറ്റ് നാലുപേരുണ്ട്. 2010ലാണ് ഖാസിയുടെ മൃതദേഹം കടലില്‍ കണ്ടത്. നേരത്തെ കേസന്വേഷിച്ച സി.ബി.ഐ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ ഖാസിയുടെ മകന്‍ സി.എ മുഹമ്മദ് ഷാഫി എറണാകുളം സി.ജെ.എം കോടതിയില്‍ നല്‍കിയ പരാതിയിലാണ് പുനരന്വേഷണത്തിന് ഉത്തരിവിട്ടത്. പ്രമുഖ അഭിഭാഷകന്‍ അഡ്വ. ഷൈജന്‍ സി. ജോര്‍ജ്ജാണ് മുഹമ്മദ് ഷാഫിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.

കതിരൂര്‍ മനോജ് വധക്കേസും, പയ്യന്നൂരിലെ ഹക്കീം വധക്കേസും അന്വേഷിക്കുന്ന അതേ സംഘം തന്നെയാണ് ഖാസി കേസില്‍ സി ബി ഐയുടെ പുനരന്വേഷണ ടീമിലുള്ളത്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താനും, ഖാസി മരിച്ച ദിവസം വീട്ടുകാര്‍ പതിവിലും വൈകി ഉണരാനിടയായ സംഭവത്തെ കുറിച്ചും മറ്റും അന്വേഷിച്ച് മെയ് 27ന് റിപോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

ഖാസിയുടെ വടിയും കണ്ണടയും ചെരിപ്പും കണ്ടെത്തിയ കടുക്കക്കല്ലിലേക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായിരുന്ന ഖാസിക്ക് എത്തിപ്പെടാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കുന്നതിനായി മെഡിക്കല്‍ എക്‌സ്‌പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്താനും, മരണപ്പെട്ട ഖാസിയുടെ മാനസിക അവസ്ഥ അപഗ്രഥനം ചെയ്യുന്നതിന് സൈക്കോളജിക്കല്‍ ഒട്ടോക്‌സി എന്ന ശാസ്ത്രീയ പരിശോധന നടത്താനും, ഹൈക്കോടതി സി ബി ഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.