കാസര്‍കോട്:[www.malabarflash.com] കാസര്‍കോട് ജില്ലക്കാരായ യു.എ.ഇ യിലുള്ള പ്രവാസികളുടെ പൊതു വേദിയും മതേതര കൂട്ടായ്മയുമായ കെസെഫ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ പാവപ്പെട്ട മൂന്നു കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ ദാന ചടങ്ങും, പ്ലസ്ടു വിജയത്തിന് ശേഷം ഉന്നത പഠനം നടത്തുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷം തോറും നല്‍കി വരുന്ന സ്‌കോളര്‍ ഷിപ്പ് വിതരണവും 2016 ഏപ്രില്‍ 18 നു ഉച്ചക്ക് 2.30 നു കാസര്‍കോട് ഹോട്ടല്‍ ഹൈവേ കാസില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ നടക്കും.
പരിപാടി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊ. ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും, ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍. ഐ.എ.എസ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നല്‍കുന്ന വീടുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് നിര്‍വഹിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ. അഹമദ് ഷരീഫ് തുടങ്ങിയവര്‍ ആശംസകള്‍ നേരും, കെസെഫ് ചെയര്‍മാന്‍ ബി.എ. മഹമൂദ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ സ്വാഗതവും, ട്രഷറര്‍ ഇല്യാസ്.എ. റഹ്മാന്‍ നന്ദി പറയും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment