Latest News

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ കാവിവല്‍ക്കരണം കണ്ടില്ലെന്ന് നടിക്കരുത്: എസ്.എസ്.എഫ്

കുണ്ടങ്കുഴി:[www.malabarflash.com] പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ പേര് മാറ്റുന്നതടക്കമുള്ള കാവിവല്‍ക്കരണ ശ്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍.വി.അബ്ദു റസാഖ് സഖാഫി.

മഞ്ചേശ്വരത്ത് നിന്നാരംഭിച്ച ധര്‍മ ജാഗരണ യാത്രയ്ക്ക് കുണ്ടങ്കുഴിയില്‍ സംഘടിപ്പിച്ച ഉദുമ ഡിവിഷന്‍ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധര്‍മ സംഘം റാലിയോടെ തുടങ്ങിയ പരിപാടി ഹാജി അമീര്‍ ബാഷയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ വിഷയാവതരണം നടത്തി.സംഘടനയുടെ മുഖപത്രമായ രിസാല വാരികയുടെ പ്രചരണ കാമ്പയിനിന്റെ ഭാഗമായി പ്രാഥമിക ഘട്ടത്തില്‍ വരി ചേര്‍ന്ന ഡിവിഷന്‍, സെക്ടര്‍ ഭാരവാഹികളുടെ വിവരങ്ങള്‍ പരിപാടിയില്‍ വെച്ച് ഘടകങ്ങളുടെ കണ്‍വീനര്‍മാര്‍ യാത്ര ക്യാപ്റ്റന്‍ എന്‍.വി..അബ്ദു റസാഖ് സഖാഫിക്ക് കൈമാറി.

പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.രാമചന്ദ്രന്‍, എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ഉമര്‍ ഓങ്ങല്ലൂര്‍, സെക്രട്ടറിമാരായ ജാഫര്‍.സി.എന്‍, റാഷിദ് ബുഖാരി, അഷ്‌റഫ് അഹ്‌സനി ആനക്കര, എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് അബ്ദുറഹീം സഖാഫി ചിപ്പാര്‍, സെക്രട്ടറി സലാഹുദ്ധീന്‍ അയ്യൂബി, ജാഫര്‍ സാദിഖ് ആവള, ഫാറൂഖ് കുബണൂര്‍ , കേരള മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ പ്രസിഡന്റ് സയ്യിദ് കെ.പി.എസ് ജമലുല്ലൈലി തങ്ങള്‍, ബേഡടുക്ക സോണ്‍ പ്രസിഡന്റ് കരീം സഅദി ഏണിയാടി, എസ്.വൈ.എസ് ഉദുമ സോണ്‍ പ്രസിഡന്റ് ബി.കെ.അഹ്മദ് മുസ്ലിയാര്‍ കുണിയ, ഉദുമ സോണ്‍ സെക്രട്ടറി ഷാനവാസ് മദനി ചേടിക്കുണ്ട്, ബേഡടുക്ക സോണ്‍ സെക്രട്ടറി ബഷീര്‍ ഏണിയാടി, സുകുമാരന്‍, സുബൈര്‍ പടുപ്പ് , മുരളീധരന്‍ മലാങ്കാട്, കുഞ്ഞികൃഷ്ണന്‍ മാടക്കല്ല്, ദാമോദരന്‍ മാസ്റ്റര്‍, ഹാജി ആദം സാഹിബ്, ഭരത് രാജ്, റഫീഖ് സഖാഫി, ഹകീം അംജദി സംബന്ദിച്ചു. അബ്ദുറഹ്മാന്‍ എരോല്‍ സ്വാഗതവും അഷ്‌റഫ് സഖാഫി തലേക്കുന്ന് നന്ദിയും അറിയിച്ചു





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.