Latest News

കുണിയയില്‍ ജെസിബി കുളത്തിലേക്ക് മറിഞ്ഞ് 18 കാരന്‍ മരിച്ചു



ബേക്കല്‍:[www.malabarflash.com] പറമ്പില്‍ മണ്ണ് നിരത്തുന്നതിനിടയില്‍ ജെസിബി കുളത്തിലേക്ക് മറിഞ്ഞ് 18 കാരന്‍ മരിച്ചു ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേററു.
മൈസൂര്‍ ഹാസനയിലെ മാധവയുടെ മകന്‍ സച്ചിന്‍ (18) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം കുണിയ പട്രച്ചാലിലാണ് അപകടം. പറമ്പിലെ മണ്ണ് നിരത്തുന്നതിനിടയില്‍ 15 അടിയോളം താഴ്ചയുളള കുളത്തിലേക്ക് ജെസിബി മറിയുകയായിരുന്നു.ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി സച്ചിനെയും ഡ്രൈവറെയും കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും സച്ചിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ജെസിബി ഡ്രൈവറെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.