Latest News

ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ കൂട്ടുകാരി അക്ഷയ വിവാഹിതയായി; വരന്‍ നടന്‍ പൃഥ്വിരാജന്‍

ചെന്നൈ:[www.barflash.com] ഓം ശാന്തി ഓശാനയില്‍ നസ്രിയയുടെ കൂട്ടുകാരിയായ അഭിനയിച്ച അക്ഷയ പ്രേംനാഥ് വിവാഹിതയായി. പ്രശസ്ത തമിഴ് ഹാസ്യതാരവും സംവിധായകനുമായ പാണ്ടിരാജന്റെ മകനായ പൃഥ്വിരാജനാണ് വരന്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍.

സിനിമാ മേഖലയില്‍ നിന്ന് നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. വിജയ്, വിവേക്, കാര്‍ത്തി, വിശാല്‍, ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, ശന്തനു, എആര്‍ മുരുകദോസ്, ഗൗണ്ടമണി, സംഗീതസംവിധായകന്‍ ഇളയരാജ എന്നിവരും ആശംസകളുമായി എത്തി. മലയാളത്തില്‍ നിന്ന് ജയറാമും പാര്‍വ്വതിയും ചടങ്ങില്‍ പങ്കെടുത്തു.

പാണ്ടിരാജ് തന്നെ സംവിധാനം ചെയ്ത കൈവന്ത കാലൈ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി അഭിനയരംഗത്ത് എത്തിയത്. ചാനല്‍ അവതാരക കൂടിയാണ് അക്ഷയ.






Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.