Latest News

ഏഴോളം വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

കോട്ടക്കല്‍:[www.malabarflash.com] ലൈംഗികമായി പീഡിപ്പിച്ചെന്ന വിദ്യാര്‍ഥിനികളുടെ പരാതിയെ തുടര്‍ന്ന് മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. പുതുപ്പറമ്പ് പീച്ചിമണ്ണില്‍ അബ്ദുറഹ്മാന്‍(55) ആണ് അറസ്റ്റില്‍ ആയത്.

ഇയാളുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ വീട്ടുകാരോട് പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സംഭവം പുറത്തറിയുന്നത്. ഇരകളായ പെണ്‍കുട്ടികള്‍ രക്ഷിതാക്കളോട് പറയുകയും ഇവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയുമായിരുന്നു.

അഞ്ചാം തരം വിദ്യാര്‍ഥിനികളെ ആണ് ഇയാള്‍ ചൂഷണം ചെയ്തത്. പെണ്‍കുട്ടികള്‍ക്ക് മിഠായിയും മറ്റും നല്‍കിയാണ് ലൈംഗിക ചൂഷണം നടത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.