കുറ്റിക്കോല്‍:[www.malabarflash.com] ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളിലെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
രാവിലെ ക്ഷേത്രത്തിലും കൃസ്ത്യന്‍ പള്ളികളിലും സന്ദര്‍ശനം നടത്തി. ബേഡഡുക്കയിലെയും കുറ്റിക്കോലിലെയും വിവിധ സ്ഥലങ്ങളില്‍ നടന്ന കുടുംബയോഗങ്ങളില്‍ പങ്കെടുത്ത സ്ഥാനാര്‍ത്തി പ്രദേശവാസികളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ബേഡഡുക്ക ടൌണില്‍ വോട്ടര്‍മാരെ കണ്ടു.
എം.സി പ്രഭാകരന്‍, മുഹമ്മദ് കുഞ്ഞി, ഹരീഷ് ബി. നമ്പ്യാര്‍, ഷിന്റോ, ഗോപാലകൃഷ്ണന്‍, സുനീഷ്, പവിത്രന്‍, അജിത്ത് കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment