[www.malabarflash.com] റിലീംസിംഗിനു മുന്‍പേ കോടികള്‍ കൊയ്ത് റെക്കോര്‍ഡ് തീര്‍ത്ത് രജനീകാന്ത് ചിത്രം കബാലി. റിലീസിംഗിനു മുന്‍പേ ചിത്രം നേടിയത് 200 കോടി രൂപയാണ്. പെരുന്നാളിന് ചിത്രം തീയറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
കബാലിയുടെ പ്രദേശിക റിലീംസിംഗ് അവകാശത്തിനു വലിയ ഡിമാന്റാണ്. കന്നഡയടക്കമുള്ള ചില ഭാഷകളില്‍ ചിത്രം വിറ്രു പോയിട്ടുണ്ട്. ഇതിനു പുറമേ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.ചൈനീസ് ഭാഷയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
ജൂലൗ 1നാവും ചിത്രത്തിന്റെ റിലീസ് എന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍്ട്ടുകള്‍. അധോലോക നായകന്മാരുടെ കഥ പറയുന്ന ചിത്രം പാ രജ്ഞിത്ത് ആണ് സംവിധാനം ചെയ്യുന്നത്. രാധിക ആപ്‌തേയാണ് ചിത്രത്തിലെ നായിക. Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment