ഡെല്‍ഹി: [www.malabarflash.com] സാമ്പത്തിക പുരോഗതിയില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത മുന്നേറ്റം. ലോകത്തില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന സ്ഥാനം വീണ്ടും ഉറപ്പിച്ചു കൊണ്ട് 2016 ആദ്യ പാദത്തില്‍ 7.9 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.ലോകത്തിലെ മറ്റ് വന്‍ ശക്തികളെയും മറികടന്ന പ്രകടനമാണ് ഈ പാദത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍. ഇന്ത്യ 7.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ 6.7 ശതമാനം മാത്രമാണ് ചൈനയുടെ സാമ്പത്തിക മേഖലയില്‍ രേഖപ്പെടുത്തിയ വളര്‍ച്ച.ഉയര്‍ന്ന നാണയപ്പെരുപ്പത്തിനിടയിലും നിയന്ത്രണ വിധേയമായ സാമ്പത്തിക ക്രയവിക്രയങ്ങളാണ് ഇന്ത്യയ്ക്ക് തുണയായതെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തലുകള്‍. സ്വകാര്യമേഖലയിലാണ് കാര്യമാത്രമായ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതോല്‍പാദന രംഗത്തും ഖനന മേഖലയിലും വലിയ രീതിയില്‍ തന്നെ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലാണ് വിവിധങ്ങളായ കാരണങ്ങളാല്‍ അല്‍പമെങ്കിലും തളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിനിടെയാണ് രാജ്യം സാമ്പത്തിക പുരോഗതി കൈവരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതെന്നും ശ്രദ്ധേയമാണ്. എന്നാല്‍ ഇന്ത്യയ്ക്ക് പ്രാപ്തമാകുന്നതിനേക്കാള്‍ കുറവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും എന്നാല്‍ ഈ വളര്‍ച്ചയില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുവെന്നും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു.
No comments:
Post a Comment