ഇരുരാജ്യങ്ങളും ഇടയില്‍ മാസങ്ങളായി നിലനില്‍ക്കുന്ന ഭിന്നതയുടെ തുടര്‍ച്ചയാണ് ഹജ്ജ് തീര്‍ഥാടനത്തില്‍ നിന്ന് പിന്‍മാറാനുള്ള ഇറാന്‍റെ തീരുമാനം. ടെഹ്റാനിലെ സൗദി എംബസിയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഇറാനുമായുള്ള നയതന്ത്രബന്ധങ്ങള്‍ സൗദി വിച്ഛേദിച്ചിരുന്നു. ഇറാനുമായുള്ള വ്യോമയാന ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സ്വിസ് എംബസി വഴി ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ വീസ അനുവദിക്കാമെന്ന് സൗദി അറിയിച്ചിരുന്നു. ഇരാന്‍റെയും സൗദിയുടെയും ദേശീയ വിമാനക്കന്പനികള്‍ സംയുക്തമായി ഹജ്ജ് സര്‍വീസ് നടത്താനും ധാരണയിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഹജ്ജ് കരാറില്‍ ഒപ്പിടാതെ ഇറാന്‍ പ്രതിനിധികള്‍ മടങ്ങുകയായിരുന്നു.
അംഗീകരിക്കാന്‍ സാധിക്കാത്ത ആവശ്യങ്ങള്‍ ഇറാന്‍ മുന്നോട്ട് വച്ചതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമെന്ന് സൗദിയിലെ ഹജ്ജ് ഉംറ തീര്‍ഥാടന മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിനെ ഇറാന്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും സൗദി ആരോപിച്ചു. അതേസമയം സൗദി ഉയര്‍ത്തിയ ചില തടസവാദങ്ങളാണ് ഹജ്ജില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്നാണ് ഇറാന്‍റെ നിലപാട്. എന്നാല്‍ ഏതു കാര്യങ്ങളിലാണ് സൗദി എതിര്‍പ്പുയര്‍ത്തിയത് എന്ന് വ്യക്തമാക്കാന്‍ ഇറാന്‍ തയാറായിട്ടില്ല. 63000 തീര്‍ഥാടകര്‍ക്കായിരുന്നു ഇക്കൊല്ലം ഹജ്ജ് അനുഷ്ഠിക്കാന്‍ അവസരമുണ്ടായിരുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment