കണ്ണൂര്‍:[www.malabarflash.com] ഇരിക്കൂറിലെ വിമത സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. ഇരിക്കൂറിലെ കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ഥി അഡ്വ. ബിനോയ് തോമസിനെയാണ് കോണ്‍ഗ്രസുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ചത്. സാരമായി പരിക്കേറ്റ ബിനോയ് തോമസിനെ തളിപ്പറമ്പ സഹരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
ശ്രീകണ്ഠപുരം കരയത്തുംചാലില്‍ ഞായറാഴ്ച രാവിലെ സ്‌ക്വാഡ് പ്രവര്‍ത്തനത്തിനിടെ ബിനോയിയുടെ പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ മര്‍ദിച്ചിരുന്നു. ഇത് അറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് സ്ഥാനാര്‍ഥിയെയും പൊതിരെ തല്ലിയത്. ശ്രീകണ്ഠപുരം പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ ദിവസവും ബിനോയ് തോമസിന് നേരെ കോണ്‍ഗ്രസ് പ്രവറത്തകര്‍ അക്രമം നടത്തിയിരുന്നു. പതിറ്റാണ്ടുളകയി കോണ്‍ഗ്രസിലെ കെ സി ജോസഫ് ഇരിക്കൂറില്‍ എംഎല്‍എയായാകുന്നതില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും വന്‍ എതിര്‍പ്പുണ്ട്. ഇതിന്റെ ഭാഗമായാണ് ജനശ്രീ നേതാവ് കൂടിയായ ബിനോയ് തോമസ് വിമതനായി മത്സരിക്കുന്നത്.
കഴിഞ്ഞ ദിവസവും ബിനോയ് തോമസിന് നേരെ കോണ്‍ഗ്രസ് പ്രവറത്തകര്‍ അക്രമം നടത്തിയിരുന്നു. പതിറ്റാണ്ടുളകയി കോണ്‍ഗ്രസിലെ കെ സി ജോസഫ് ഇരിക്കൂറില്‍ എംഎല്‍എയായാകുന്നതില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും വന്‍ എതിര്‍പ്പുണ്ട്. ഇതിന്റെ ഭാഗമായാണ് ജനശ്രീ നേതാവ് കൂടിയായ ബിനോയ് തോമസ് വിമതനായി മത്സരിക്കുന്നത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment