കാസര്‍കോട്:[www.malabarflash.com]സൗഹാര്‍ദം കൊണ്ട് നന്മ വിതറിയ വലിയ മനസ്സിന്റെ ഉടമയായിരുന്നു സി ഒ എ സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസ്സന്‍ അന്‍വറെന്ന് അനുശോചന യോഗം അഭിപ്രായപ്പെട്ടു. കാസര്‍കോട് പ്രസ് ക്ലബ്ബും കേബിള്‍ ടി വി ഓപ്പറേറ്റേര്‍സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച യോഗത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.
ഏറെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഒരു മാതൃകാ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. വിനയവും എളിമയും കൈവിടാതെ ജീവിതത്തെ അടയാളപ്പെടുത്തിയ അന്‍വര്‍ കേബിള്‍ ടി വി മേഖല പ്രതിസന്ധിയിലായപ്പോള്‍ കുത്തക മുതലാളിമാര്‍ക്കെതിരെ ചങ്കൂറ്റത്തോടെ പോരാടാനും മുന്‍നിരയിലായിരുന്നു. മറ്റു സംസ്ഥാനങ്ങളിലൊന്നും കേബിള്‍ ടി വി മേഖലയ്ക്ക് കൂട്ടായ്മകളില്ല. എല്ലാ സംസ്ഥാനങ്ങളുടെയും നാവായി പ്രവര്‍ത്തിച്ച നേതാവാണ് അന്‍വര്‍.
ഒറ്റ നോട്ടത്തില്‍ തന്നെ ആരെയും പ്രചോദിപ്പിക്കാനുള്ള അപാര കഴിവുണ്ടായിരുന്ന അന്‍വര്‍ കേരളത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ നായകന്‍ തന്നെയാണെന്ന് കെ യു ഡബ്യു ജെ സംസ്ഥാന ട്രഷറര്‍ എം ഒ വര്‍ഗീസ് പറഞ്ഞു. അന്‍വറിന്റെ ദീര്‍ഘകാല ദൃഷ്ടിയോടെയുള്ള നേതൃത്വം ഇല്ലായിരുന്നുവെങ്കില്‍ കേബിള്‍ ടി വി മേഖലയെ കുത്തക കമ്പനികള്‍ വിഴുങ്ങുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോടും അടുത്ത ബന്ധം സ്ഥാപിക്കാനുള്ള അപാര കഴിവായിരുന്നു അന്‍വറിനെന്ന് കാസര്‍കോട് പ്രസ് ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം പറഞ്ഞു. പുതിയ പദ്ധതികളും പഴയ കാഴ്ചപ്പാടുകളും എന്നും മനസ്സില്‍ സൂക്ഷിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അന്‍വറെന്ന് കെ സി സി എല്‍ ചെയര്‍മാന്‍ അബൂബക്കര്‍ പറഞ്ഞു. കോളജ് തലം തൊട്ടുതന്നെ ഊര്‍ജസ്വലതയുടെ പ്രതീകമായിരുന്നുവെന്ന് ബി ജെ പി ജില്ലാ സെക്രട്ടറി പി രവീന്ദ്രന്‍ പറഞ്ഞു. ബിസിനസ് ശൃഖലയെ ഒരു കുടുംബം പോലെ കൂട്ടിയോജിപ്പിച്ച വ്യക്തിത്വമായിരുന്നു അന്‍വറെന്ന് സി ഒ എ മുന്‍ ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പറഞ്ഞു. അഹ് മദ് മാഷുടെ മരണശേഷം നാടിനെ സങ്കടപ്പെടുത്തിയ വലിയ മരണമാണ് അന്‍വറിന്റേതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി വി പ്രഭാകരന്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു നാസര്‍ ഹസന്‍ അന്‍വറിന്റെ അന്ത്യം. മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച ഉച്ചയോടെ ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment