കണ്ണൂർ:[www.malabarflash.com] കനത്ത തോൽവിയെ തുടർന്ന് കോൺഗ്രസിൽ പൊട്ടിത്തെറിക്ക് വഴിമരുന്നിട്ട് നേതാക്കളുടെ പ്രതികരണങ്ങൾ. ഉദുമ മണ്ഡലത്തിൽ നിന്നും പരാജയപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ കെപിസിസി പ്രസിഡന്റിനെ വിമർശിച്ച് രംഗത്തെത്തി.
കെപിസിസിയുടെ അനങ്ങാപ്പാറ നയങ്ങളാണ് തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു കാരണം. യുഡിഎഫ് സർക്കാരിന്റെ മദ്യനയം തിരിച്ചടിക്ക് കാരണമായി. മദ്യനയം വലിയ രീതിയിൽ ദോഷം ചെയ്തു. പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സുധാകരൻ പറഞ്ഞു.
ഗ്രൂപ്പ് നേതാക്കളെ ഒന്നിപ്പിച്ചുകൊണ്ടുപോകാത്തതും തോൽവിക്ക് കാരണമായി. ഐ ഗ്രൂപ്പിലെയും എ ഗ്രൂപ്പിലെയും നേതാക്കളെ ഗ്രൂപ്പ് തിരിഞ്ഞ് അക്രമിച്ചു. അതു പ്രതിരോധിക്കാൻ സർക്കാരിനോ നേതൃത്വത്തിനോ കഴിഞ്ഞില്ല. പാർട്ടിയും സർക്കാരും രണ്ടുതരത്തിൽ ആരോപണങ്ങളുമായി മുന്നോട്ടുപോയത് വൻ തോൽവിക്ക് ഇടയാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
സോളർ കേസും ബാർ കേസും ഉയർത്തിപ്പിടിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ പ്രതിരോധിക്കാൻ സർക്കാരിനോ കോൺഗ്രസ് നേതൃത്വത്തിനോ കഴിഞ്ഞില്ല. കണ്ണൂരിലെ സതീശൻ പാച്ചേനിയുടെ പരാജയം തന്നെ ഞെട്ടിച്ചുവെന്നും പരാജയകാരണം അന്വേഷിക്കുമെന്നും സുധാകരൻ പറഞ്ഞു.
അതേസമയം കേരളത്തിൽ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സുധീരൻ പറഞ്ഞു. ഈ കാര്യത്തിൽ പാർട്ടി നേതൃത്വവുമായി സംസാരിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഹൈക്കമാൻഡിന്റെ നിർദേശങ്ങൾ ഉണ്ടാകും അത് അനുസരിച്ച് പാർട്ടി സംസ്ഥാന നേതൃത്വം ഉചിതമായ തീരുമാനമെടുക്കും. നേമം മണ്ഡലത്തിലെ വോട്ട് ചോർച്ച പാർട്ടി അന്വേഷിക്കുമെന്നും സുധീരൻ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment