കണ്ണൂര്‍:[www.malabarflash.com] ഒരുപാട് കാലം നടന്ന കണ്ണൂരിന്‍റെ വീഥികളിലൂടെ നിശ്ചലനായി കെ പി നൂറുദ്ദീന്‍ സാഹിബ് എത്തിയപ്പോള്‍ കണ്ണൂരിന്‍റെ മനം കണ്ണീര്‍ക്കടലായി.
കോണ്‍ഗ്രസിലെ അതികായനും ഹൃദയശുദ്ധിയില്‍ അഴിമതിരഹിത പരിവേഷവുമുള്ള ആദര്‍ശധീരനായ നേതാവിന്‍റെ അപ്രതീക്ഷിത വിയോഗം നാടിനെ ഞെട്ടിച്ചു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
കോണ്‍ഗ്രസിലെ അതികായനും ഹൃദയശുദ്ധിയില്‍ അഴിമതിരഹിത പരിവേഷവുമുള്ള ആദര്‍ശധീരനായ നേതാവിന്‍റെ അപ്രതീക്ഷിത വിയോഗം നാടിനെ ഞെട്ടിച്ചു.
കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ രാവിലെ എട്ടരയോടെ എത്തിച്ച മൃതദേഹത്തില്‍ അന്തിമാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. നൂറുദ്ദീന്‍ സാഹിബ് പലതവണ പ്രസംഗിച്ച മഹാത്മാമന്ദിരത്തിന്‍റെ അങ്കണത്തിലെ ഗാന്ധിപ്രതിമക്ക് സമീപത്താണ് മൃതദേഹ പേടകം വെച്ചത്. വന്‍ജനാവലിയാണ് സാഹിബിന് വിടചൊല്ലാന്‍ എത്തിയത്. വിവിധ സംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടി റീത്തുകള്‍ അര്‍പ്പിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കണ്ണൂരിന്‍റെ നേതാവിനെ ഒരുനോക്ക് കാണാനെത്തി.
അടുത്തദിവസം വരെ ആരോഗ്യവാനായിരുന്ന ഇദ്ദേഹം ഖാദി ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരവെയാണ് ആകസ്മിക വിയോഗം. കെ പി നൂറുദ്ദീന്‍റെ മൃതദേഹം നേതാക്കള്‍ മാഹിപ്പാലത്ത് നിന്നും ഏറ്റുവാങ്ങി വിലാപയാത്രയായാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്.
എം കെ രാഘവന്‍ എം പി, കെ സി അബു, ഡി സി സി പ്രസിഡണ്ട് കെ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ പി കെ സതീശന്‍, സന്തോഷ് കണ്ണംവെള്ളി, എന്‍ പി ശ്രീധരന്‍, ചന്ദ്രന്‍ തില്ലങ്കേരി, എം പി അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
കെ എസ് ആര്‍ ടി സിയുടെ അലങ്കരിച്ച പുതിയ ബസാണ് നൂറുദ്ദീന്‍റെ മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ചത്. മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും വേണ്ടി ഡെപ്യൂട്ടി കലക്ടറും സര്‍ക്കാരിന് വേണ്ടി ആരോഗ്യമന്ത്രി കെ കെ ശൈലജയും ഖാദി ബോര്‍ഡിന് വേണ്ടി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ എം സുരേഷ്ബാബുവും റീത്ത് സമര്‍പ്പിച്ചു. കബറടക്കം വൈകീട്ട് പുതിയങ്ങാടി ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
നേതാക്കളായ ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, കെ സുധാകരന്‍, എം എം ഹസന്‍, എം എല്‍ എമാരായ കെ സി ജോസഫ്, സണ്ണി ജോസഫ്, സി കൃഷ്ണന്‍, എം പിമാരായ കെ സി വേണുഗോപാല്‍, പി കെ ശ്രീമതി, എം കെ രാഘവന്‍, കെ കെ രാഗേഷ്, ഡി സി സി പ്രസിഡണ്ട് കെ സുരേന്ദ്രന്‍, സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, യു ബാലചന്ദ്രമേനോന്‍. പ്രൊഫ എ ഡി മുസ്തഫ, സുമ ബാലകൃഷ്ണന്‍, പി രാമകൃഷ്ണന്‍, സതീശന്‍ പാച്ചേനി, സജീവ് ജോസഫ്, കെ സി കടമ്പൂരാന്‍, കെ പ്രമോദ്, ടി ഒ മോഹനന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, എസ് ആര്‍ ആന്‍റണി, മുഹമ്മദ് ബ്ലാത്തൂര്‍, വി വി പുരുഷോത്തമന്‍, സുരേഷ്ബാബു എളയാവൂര്‍, രാജീവന്‍ എളയാവൂര്‍, മമ്പറം ദിവാകരന്‍, മമ്പറം മാധവന്‍, റഷീദ് കവ്വായി, ടി സരസ്വതി, എം പി മുരളി, സി വി സന്തോഷ്, എം കെ മോഹനന്‍, എം നാരായണന്‍കുട്ടി, വി കെ അബ്ദുള്‍ ഖാദര്‍ മൗലവി, അന്‍സാരി തില്ലങ്കേരി, കെ പി താഹിര്‍, പി ടി ജോസ്, കെ എ ഗംഗാധരന്‍, ഹമീദ് ഇരിണാവ്, സി എ അജീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സോണി സെബാസ്റ്റ്യന്‍, വി വി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പി ശിവദാസന്‍, രാജേഷ് പ്രേം, നിസാര്‍ അഹമ്മദ്, പി പി ദിവാകരന്‍, സാജിദ് മൗവ്വല്‍, കല്ലിക്കോടന്‍ രാഗേഷ്, ബിജു ഉമ്മര്‍, റൈജു ജെയ്സണ്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment