Latest News

വിഎസും പെരുമ്പാവൂരിലേക്ക്: മുഖ്യമന്ത്രിയുടെ സന്ദര്‍ശന ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ യൂത്ത് കോണ്‍ഗ്രസ് കൈയേറ്റം

കൊച്ചി:[www.malabarflash.com] പെരുമ്പാവൂരില്‍ ദാരുണമായി കൊല ചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥി ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ബുധനാഴ്ച പെരുമ്പാവൂരിലെത്തും. ഉച്ചയോടെ ജിഷയുടെ അമ്മ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ വിഎസ് എത്തുമെന്നാണ് വിവരങ്ങള്‍.

വിഎസിന്റെ സന്ദര്‍ശനമുണ്ടാകുമെന്ന സൂചനകള്‍ വന്നതോടെ പെരുമ്പാവൂരില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി. മുതിര്‍ന്ന പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. 

നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെത്തിയപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

അതിനിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി മടങ്ങിയതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍ അതിരു കടന്നുവെന്നും മാധ്യമപ്രവര്‍ത്തകരാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയതെന്നുമാരോപിച്ചായിരുന്നു െൈകയേറ്റം. 

മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് മാധ്യമ വാര്‍ത്തകള്‍ വരുന്നതെന്നും കൈയേറ്റക്കാരില്‍ ചിലര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.