ഡെല്‍ഹി: [www.malabarflash.com] കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. പ്രത്യേക നിവേദനങ്ങളൊന്നുമില്ലാതെ സൗഹൃദ കൂടിക്കാഴ്ചയാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കേരളത്തിന്റെ മുന്നോട്ടു പോക്കില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സഹകരണം അതിപ്രധാനമാണ്. ആരോഗ്യകരമായ കേന്ദ്രസംസ്ഥാന ബന്ധം യാഥാര്‍ത്ഥ്യമാകണം. ഫെഡറല്‍ സമ്പ്രദായത്തിന്റെ അന്തഃസത്ത കാത്തു സൂക്ഷിക്കലും അനിവാര്യമായ കടമയാണ്. അതിലേക്കുള്ള മുതല്‍ക്കൂട്ടായാണ് ഈ കൂടിക്കാഴ്ച്ചയെ കാണുന്നത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പിണറായി വിജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ചരക്ക് സേവന നികുതി കേരളത്തിന് ഗുണകരമാകുമെന്നും ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നല്‍കണമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
രാവിലെ ഡെല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയെ പാര്‍ട്ടി പ്രവര്‍ത്തകരും മലയാളി സംഘടനാ നേതാക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്. കേരളഹൗസിലെത്തിയ പിണറായിക്ക് ഡെല്‍ഹി മലയാളികളും ജീവനക്കാരും ഊഷ്മള വരവേല്‍പ്പും നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment