കാസര്‍കോട്:[www.malabarflash.com] മഞ്ചേശ്വരത്തും കാസര്‍കോടും എല്‍ഡിഎഫ് മുന്നേറ്റത്തില്‍ തോല്‍വി ഉറപ്പായതിന്റെ വിഭ്രാന്തിയാണ് എ കെ ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇരു മണ്ഡലത്തിലും എല്‍ഡിഎഫ് മികച്ച വിജയംനേടും. പ്രചാരണത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ബഹുദൂരം മുന്നിലാണ്. പ്രചാരണ യോഗങ്ങളില്‍ വമ്പിച്ച ജനപങ്കാളിത്തമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളും സിറ്റിങ് എംഎല്‍എമാര്‍ക്കെതിരെ ജനരോഷമുയര്‍ത്തുന്നു. ഇതോടെ യുഡിഎഫ് നേതാക്കള്‍ക്ക് സമനില തെറ്റിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗം വലിയതോതില്‍ എല്‍ഡിഎഫിന് പിന്നില്‍ അണിനിരക്കുന്നുവെന്ന് തിരിച്ചറിഞ്ഞ യുഡിഎഫ് നേതാക്കള്‍ വെപ്രാളത്തിലാണ്. ഇതിനാലാണ് ഇവിടങ്ങളില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് പറയുന്നത്.
2006ലും ഇത്തരത്തില്‍ പ്രചാരണം നടത്തിയിട്ടും മഞ്ചേശ്വരത്ത് എല്‍ഡിഎഫ് ജയിച്ചു. യുഡിഎഫ് ബിജെപിക്ക് പിന്നില്‍ മൂന്നാമതായത് ഓര്‍ക്കണമെന്നും പി കരുണാകരന്‍ എംപി പ്രസ്താവനയില്‍ പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment