Latest News

പാലക്കുന്ന് ശ്രീഭഗവതി ക്ഷേത്ര പുനഃപ്രതിഷ്ഠാ നവീകരണ ബ്രഹ്മകലശ മഹോല്‍സവം തുടങ്ങി

ഉദുമ[www.malabarflash.com]: പാലക്കുന്ന് ശ്രീഭഗവതി ക്ഷേത്ര പുനഃപ്രതിഷ്ഠാ നവീകരണ ബ്രഹ്മകലശ മഹോല്‍സവത്തിന്റെ ഭാഗമായി ക്ഷേത്രപരിധിയിലെ 15 പ്രാദേശിക സമിതികളില്‍ നിന്നും രണ്ടാംദിവസത്തെ നാളില്‍ കലവറഘോഷയാത്രയായി എത്തിച്ചേരുന്നു.

ചേറ്റുകുണ്ട്, കണ്ണംവയല്‍, പാക്കം, ആലക്കോട്, ഞെക്ലി ബാര, ചെമ്മനാട്, ഉദുമ തെക്കേക്കര, കീക്കാനം, അരവത്ത്, പൊയിനാച്ചി കൂട്ടപ്പുന്ന, പള്ളിപ്പുറംകൂവത്തൊട്ടി, കീഴൂര്‍, കളനാട് വടക്കേക്കര, ഉദുമ വടക്കേക്കര, ചിറമ്മല്‍, കളനാട് തെക്കേക്കര എന്നീ പ്രദേശങ്ങളില്‍ നിന്നാണ് എത്തിച്ചേര്‍ന്നത്.

തന്ത്രി വര്യന്‍മാരായ കെ.യു പത്മനാഭതന്ത്രി, ഉച്ചില്ലത്ത് പത്മനാഭ തന്ത്രി എന്നിവര്‍ക്ക് ആചാര വരവേല്‍പ്പ് നല്‍കി.

ബുധനാഴ്ച ഭണ്ഡാരവീട്ടിലും, ക്ഷേത്രത്തിലും വിവിധപൂജകള്‍, ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം 4 മണിക്ക് സൗഹൃദസദസ്സ്, സന്ധ്യയ്ക്ക് 7 മണിക്ക് അലങ്കാരപൂജ, ദുര്‍ഗ്ഗാ നമസ്‌കാര പൂജ, അത്താഴപൂജ, രാത്രി 8.30ന് നാട്യ സ്‌കൂള്‍ ഓഫ് ഡാന്‍സ് അരവത്ത് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍, ബ്രഹ്മകലശ മഹോല്‍സവം എട്ടിന് സമാപിക്കും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.