Latest News

കേന്ദ്ര- കേരള സര്‍ക്കാര്‍ പ്രവാസികളോട് കാണിച്ച ദ്രോഹ നിലപാടിനെതിരെ പ്രതികരിക്കുക

കഴിഞ്ഞ 5 വര്‍ഷമാമി കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിയും ദശവര്‍ഷങ്ങള്‍ പിന്നിടുന്ന യു.പി.എ, എന്‍.ഡി.എ സര്‍ക്കാരും പ്രവാസികളോട് അങ്ങേയററം ദ്രോഹ നിലപാടുകളുമായിട്ടാണ് മുമ്പോട്ട് പോകുന്നത്. ഇതിനെതിരെ അതിശക്തമായ നിലപാടെടുക്കാന്‍ ഈ നിയമ സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ തയ്യാറാവണം. [www.malabarflash.com]

വിമാന ചാര്‍ജ് ലക്കും ലഗാനവുമില്ലാതെ വര്‍ദ്ധിപ്പിച്ച് വിശേഷ നാളുകളില്‍ കേരളത്തെ മാത്രം കൊളളയടിക്കാന്‍ ഉപയോഗിക്കുന്ന മേഖലയാക്കി മാററി. പ്രവാസികളുടെ 1981 മുതല്‍ 2001 വരെ വിദേശ എമിഗ്രേഷന്‍ പ്രൊട്ടക്ഷന്‍ സ്‌കീമില്‍ 20.000 കോടി കെട്ടി വെച്ച തുക മാററി ചിലവഴിച്ചു. ഇപ്പേള്‍ കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ പ്രവാസി വകുപ്പ് എടുത്ത് കളഞ്ഞു. ഇത് മൂലം പ്രവാസികളുടെ വിദേശ കാര്യങ്ങളില്‍ തീരുമാനം എടുക്കാതെ പ്രവാസിക െചൂഷണം ചെയ്യുകയാണ്.
വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചു വരുന്ന പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ ഒരു നടപടിയും കേരള സര്‍ക്കാന്‍ സ്വീകരിച്ചില്ല. ഇടത് സര്‍ക്കാര്‍ സ്ഥപിച്ച ക്ഷേമനിധി ബോര്‍ഡ് തകര്‍ത്തു. ലക്ഷത്തില്‍ പരം ക്ഷേമനിധി അംഗങ്ങളുടെ അപേക്ഷകളില്‍ ഇന്നും തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടികിടക്കുന്നു. ക്ഷേമനിധി ബോര്‍ഡ് യോഗം ചേരാറില്ല, കഴിഞ്ഞ 5 ബജററുകളില്‍ ക്ഷേമനിധി വകുപ്പിനോ, നോര്‍ക്കാ വകുപ്പിനോ പണം നീക്കിവെച്ചില്ല, വിദേശ ജയിലുകളില്‍ കഴിയുന്നവരുടെ കാര്യത്തില്‍ യാതൊരു നടപടിയും കേരള സര്‍ക്കാറിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല.
കേരളത്തിലെ 3 വിമാനത്താവളങ്ങളിലെ ഗേററ് വേ പോയിന്റ് സ്വപ്നമായി.
കരിപ്പൂര്‍ വിമാനത്താവളത്തെ ഇല്ലാതാക്കാനുളള ശ്രമങ്ങളുണ്ടായി, ഇതിനെ കാര്‍ഗോ വിമാനത്താവളമായി മാററാനുളള ശ്രമങ്ങള്‍ നടന്നു.
ഒടേപാക്ക് നോക്കുകുത്തിയായി, സര്‍ക്കാര്‍ സംവിധാനം ദുര്‍ബലമാക്കി, സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് പണം കൊയ്യാന്‍ സൗകര്യമൊരുക്കി, ഏറെ കൊട്ടിയാഘോഷിച്ച എയര്‍ കേരള കടലാസില്‍ മാത്ര ഒതുങ്ങി.
തിരിച്ചു വന്ന പ്രവാസികള്‍ക്ക് സ്വയം ചെറിയ വ്യവസായങ്ങള്‍ തുടങ്ങാനായി 20 ലക്ഷം രൂപ ലോണും 15% സബ്‌സിഡിയോടുകൂടി നല്‍കാമെന്ന 2 ലക്ഷം രൂപ ഉപാധികള്‍ കൂടാതെ നല്‍കാമെന്നും പറഞ്ഞ് പ്രവാസികളെ പററിക്കുകയായിരുന്ന സര്‍ക്കാര്‍.
ദിവസേന നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നത് മൂലം പാവപ്പെട്ട പ്രവാസി കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നയിക്കപ്പെട്ടു. ഇതാണോ പ്രവാസികള്‍ക്ക് വേണ്ടി ഈ സര്‍ക്കാര്‍ ചെയ്ത നേട്ടം.....?
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും എയര്‍പോര്‍ട്ടുകളില്‍, പ്രത്യേകിച്ച് കേരളത്തിലെ എയര്‍പോര്‍ട്ടുകളിലും പ്രവാസികളെ ഉദ്യോഗസ്ഥര്‍ പരമാവധി ചൂഷണം ചെയ്യുകയാണ്. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ പ്രവാസി സമൂഹത്തെ ചൂഷണത്തിന് വിധേയമാക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതശരീരം നാട്ടിലേക്കെത്തിക്കാന്‍ ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല. ഇന്നും നാട്ടിലേക്ക് കൊണ്ടുവരാന്‍ പററാത്ത പല മൃതദേഹങ്ങളും അടവിടെ തന്നെ സൂക്ഷിക്കേണ്ടി വരുന്ന അവസ്ഥ പ്രവാസി സമൂഹത്തെ വല്ലാതെ വേദനിപ്പിക്കുന്നു.
കാസര്‍കോട് ജില്ലയിലെ തിരിച്ചു വന്ന ഒരുപാട് പ്രവാസി സഹോദരന്‍മാര്‍ ഒരു പുനരധിവാസ പദ്ധതിയായി, അവര്‍ക്ക് വേണ്ട ചെറിയ ചെറിയ വ്യവസായങ്ങള്‍ തുടങ്ങുവാനുളള ഒരു പ്രായോജക നടപടി പോലും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ജില്ലയിലെ നോര്‍ക്ക റൂട്ട്‌സ് കാര്യക്ഷമമായി പ്രവര്‍ത്തനം തുടങ്ങിയില്ല, ക്ഷേമനിധി ഓഫീസ് കാസര്‍കോട് തുടങ്ങണമെന്ന് കേരള പ്രവാസി സംഘം അടക്കമുളള സംഘടനകള്‍ പല പ്രവാശ്യം ആവശ്യപ്പെട്ടിരുന്നു.
പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം കാസര്‍കോട് ജില്ലയില്‍ ഇത് വരെ തുടങ്ങാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും കാര്യമായി ഒരു നടപടിയും ഉണ്ടായില്ല. കാസര്‍കോട് ജില്ലയിലെ വിദേശത്ത ജോലി ചെയ്യുന്ന സഹോദരന്‍മാര്‍ പല നിസ്സാര കാര്യങ്ങളില്‍ പോലും വിദേശ ജയിലുകളില്‍ കഴിയുന്നുണ്ട്. അവരുടെ കാര്യത്തില്‍ കേരള സര്‍ക്കാറിന്റെ പ്രവാസി വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. വിദേശത്ത് മരണപ്പെടുന്ന പ്രവാസി സഹോദരങ്ങളുടെ മൃതദേഹം പെട്ടെന്ന് നാട്ടിലെത്തിക്കാനുളള സഹചര്യം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
35 ലക്ഷത്തോളം മലയാളികള്‍ വിവിധ വിദേശ നാടുകളില്‍ നിന്ന് പ്രതി വര്‍ഷം 3 ലക്ഷം കോടി ഡോളര്‍ കേരളത്തിലേക്ക് ഒഴുക്കുകയാണ്. തൊഴില്‍ രഹിതരുടെ കേരള സമൂഹത്തില്‍ പ്രവാസം വലിയ ആശ്വാസമാണ്. 3 കോടി മലയാളിളെ പട്ടിണി കൂടാതെ നയിക്കുന്നത് പ്രവാസികളാണ്.
എന്നാലോ, എല്‍.ഡി.എഫ് സര്‍ക്കാര്‍ 2008 ല്‍ ക്ഷേമനിധി ബോര്‍ഡ് സ്ഥാപിച്ചു, നോര്‍ക്കാ ഷെയര്‍ മൂലധനം 59% സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു, ജയിലില്‍ കഴിയുന്ന മലയാളികളുടെ മോചനത്തിനായി 20 കോടി നീക്കിവെച്ചു, ക്ഷേമനിധി നോര്‍ക്ക റൂട്ട്‌സിന് വേണ്ടി 40 കോടിയോളം നീക്കിവെച്ചു. സ്വാന്തനം, കാരുണ്യം, സാമ്പത്തിക സഹായം ഇടത് സര്‍ക്കാര്‍ നടപ്പിലാക്കി. 

കൂടാതെ പുതുതായി പണിത് കൊണ്ടിരിക്കുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ നീളം കുറച്ചത് മൂലം കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നടത്തിയ സമരത്തിന്റെ ഫലമായി റണ്‍വേയുടെ നീളം 4000 മീററര്‍ ആക്കാമെന്നും ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പദവിയിലേക്ക് കൊണ്ടുവരാമെന്നും കേരള പ്രവാസി സംഘത്തിന് എയര്‍പോര്‍ട്ട് അതോറററിയുടെ ഉറപ്പ് രേഖാമൂലം തരുകയും ചെയ്തു. 

കേരള- കേന്ദ്ര സര്‍ക്കാരുകള്‍ പ്രവാസികളെ ഒന്നിനും കൊളളാത്തവരാക്കി മാററി, ആയതിനാല്‍ ഇടത് വലത് സര്‍ക്കാരുകളെ വിലയിരുത്തി പ്രവാസികള്‍ പറയുക, ഇടത് വരുക എല്ലാം ശരിയാക്കുക.
ജലീല്‍.പി.കെ. കാപ്പില്‍
പ്രവാസിസംഘം ജില്ലാ പ്രസിഡണ്ട്






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.