Latest News

ഗര്‍ഭിണിയെ ആക്രമിച്ച് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു കൊന്ന നഴ്‌സിന് 100 വര്‍ഷം തടവ്‌

കോളറാഡോ (യുഎസ്):[www.malabarflash.com] ഗര്‍ഭിണിയെ ആക്രമിക്കുകയും ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു കൊല്ലുകയും ചെയ്ത മുപ്പത്തഞ്ചുകാരിയായ നഴ്‌സിന് കോടതി 100 വര്‍ഷം തടവുവിധിച്ചു. ഡൈനല്‍ ലേനിനാണു ശിക്ഷ. മിഷേല്‍ വില്‍കിന്‍സാണ് ക്രൂരതയ്ക്ക് ഇരയായത്.

ഗര്‍ഭകാലത്തെ വസ്ത്രങ്ങള്‍ സംബന്ധിച്ച ഓണ്‍ലൈന്‍ പരസ്യം കണ്ട് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ലേനിന്റെ ലോങ്‌മോണ്ടിലെ വീട്ടിലെത്തിയപ്പോഴാണു കൊടുംക്രൂരതയ്ക്ക് ഇരയായത്. താന്‍ ഗര്‍ഭിണിയാണെന്നു ലേന്‍ മറ്റുള്ളവരോടു പറഞ്ഞിരുന്നു.

സംഭവദിവസം ഭര്‍ത്താവിനോടൊപ്പം ഡോക്ടറെ കാണാന്‍ നിശ്ചയിച്ചിരുന്നതുമാണ്. അന്ന് ഇതിനായി താന്‍ നേരത്തെ വീട്ടിലെത്തിയപ്പോള്‍ ഗര്‍ഭം അലസിയ നിലയില്‍ രക്തത്തില്‍ കുളിച്ചുകിടന്ന ഭാര്യയെയാണു കണ്ടതെന്നും ഉടന്‍ അവരെ ആശുപത്രിയിലെത്തിച്ചെന്നും ഭര്‍ത്താവ് മൊഴിനല്‍കി.

മറ്റു വിവരങ്ങള്‍ ഇയാള്‍ അറിഞ്ഞിരുന്നില്ല ആക്രമിക്കപ്പെട്ട വില്‍കിന്‍സ് (26) അവശയായെങ്കിലും വീടിന്റെ താഴത്തെ മുറിയില്‍ കയറി കതകടച്ചിട്ട് എമര്‍ജന്‍സി നമ്പര്‍ 911ല്‍ വിളിച്ചു. അധികൃതര്‍ എത്തിയാണ് അവരെ ആശുപത്രിയിലെത്തിച്ചത്.





Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.