Latest News

സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളെ നാണംകെടുത്താനൊരുങ്ങി ഗൂഗിള്‍


[www.malabarflash.com] അടുത്ത ആൻഡ്രോയിഡ് നെയ്‌യപ്പമാവുമോ അല്ല മറ്റെന്തെങ്കിലും പലഹാരമാവുമോ എന്ന ചിന്തയിലാണ് ലോകം. ആൻഡ്രോയിഡിന്റെ 6.0 വേർഷൻ മാർഷ്മെലോ ആണ് അവസാനമായി പുറത്തിറങ്ങിയത്. ഗൂഗിൾ ഒഎസ് അപ്ഡേഷനുകൾ തകൃതിയായി നടത്തുന്നുണ്ടെങ്കിലും ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന പല സ്മാർട്ട്ഫോണുകളിലും ഇപ്പോഴും പുതിയ അപ്ഡേഷനുകൾ എത്തിയിട്ടില്ല. ഇങ്ങനെ ആൻഡ്രോയിഡ് അപ്ഡേറ്റ് ചെയ്‌യാൻ മടികാണിക്കുന്ന സ്മാർട്ട് ഫോൺ കമ്പനികളുടെ പേര് പരസ്യമായി വിളിച്ച് പറഞ്ഞ് ഗൂഗിൾ അവരെ നാണം കെടുത്താനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഗൂഗിളിന്റെ നെക്സസ് ഡിവൈസുകളിൽ ആൻഡ്രോയിഡ് അപ്ഡേഷനുകൾ അതിവേഗം നടക്കാറുണ്ട്. എന്നാൽ മറ്റ് കമ്പനികൾക്ക് ആൻഡ്രോയിഡ് ഫീച്ചറുകൾ തങ്ങളുടെ ഡിവൈസുകളിലേക്ക് കൊണ്ടുവരണമെങ്കിൽ ദൈർഘ്യമേറിയതും ചെലവേറിയതുമായ നടപടികളും വേണ്ടിവരുന്നു. പഴയതും ചെറുതുമായ ഡിവൈസുകളിലേക്കുള്ള അപ്ഡേഷനാവട്ടെ വലിയ ചിലവ് വരുന്നതുമാണ്. സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കുന്ന പല അപ്ഡേഷനുകളും ആൻഡ്രോയിഡിൽ വരുന്നുണ്ടെന്നിരിക്കെ, അപ്ഡേഷന്റെ കാര്യത്തിൽ വീഴ്ച്ചവരുത്തുന്ന തങ്ങളുടെ പങ്കാളികളോട് ഗൂഗിൾ നീരസത്തിലാണെന്നാണ് റിപ്പോർട്ട്. അപ്ഡേഷനുകൾ നടത്തുന്നതിന്റെ സമയവിവരങ്ങൾ ഗൂഗിൾ രേഖപ്പെടുത്തിവെക്കുന്നുണ്ട്. ഈ വിവരങ്ങൾ ഗൂഗിൾ പരസ്യമാക്കാനൊരുങ്ങുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.