Latest News

വാട്‌സ്ആപ്പിൽ ഇനി തമ്മിൽ കണ്ടു സംസാരിക്കാം; വീഡിയോ കോൾ എത്തി

ഏറെനാൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിൽ വാട്‌സ്ആപ്പിൽ ഇനി തമ്മിൽകണ്ടു സംസാരിക്കാൻ അവസരം ഒരുങ്ങുന്നു. വാട്‌സ്ആപ്പ് വീഡിയോ കോൾ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനിൽ എത്തി. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷനിൽ വീഡിയോ കോളിംഗ് ലഭ്യമാകും. പുതിയ വേർഷനായ 20.16.80 യിലാണ് വീഡിയോ കോൾ സംവിധാനം ലഭ്യമാകുക.[www.malabarflash.com]

വീഡിയോ കോൾ ചെയ്യാൻ എളുപ്പവുമാണ്. ആപ്ലിക്കേഷന്റെ വലതുമൂലയിൽ കാണുന്ന ഫോൺ ഐകണിൽ ടാപ് ചെയ്താൽ വീഡിയോ കോളിനും വോയ്‌സ് കോളിനും ഉള്ള ഓപ്ഷൻ ലഭ്യമാകും. അതിൽ സെലക്ട് ചെയ്താൽ മാത്രം മതി.

മുമ്പ് ഈ ഐകണിൽ ടാപ് ചെയ്യുമ്പോൾ നേരെ വോയ്‌സ് കോളിലേക്കാണ് പോയിരുന്നത്. ഇനിമുതൽ ഓപ്ഷൻ ചോദിച്ച് സെലക്ട് ചെയ്തതിനു ശേഷം മാത്രമേ അതാത് കോൺടാക്ടിലേക്ക് കോൾ പോകുകയുള്ളു. എന്നാൽ, ഇത് കോൾ വിൻഡോയിൽ നിന്നല്ല, ചാറ്റ് വിൻഡോയിൽ നിന്നു മാത്രമേ ലഭ്യമാകൂ. ഒപ്പം വീഡിയോ കോൾ സൗകര്യം ലഭ്യമല്ലാത്ത ഫോണിലും വീഡിയോ കോൾ എന്ന ഓപ്ഷൻ കാണാൻ സാധിക്കും. എന്നാൽ ടാപ് ചെയ്യുമ്പോൾ സൗകര്യം ലഭ്യമല്ല എന്ന മറുപടി സന്ദേശമായിരിക്കും കാണുക.

എന്നാൽ, ഇപ്പോൾ കോൾ ഐകൺ കാണുന്നതു പോലെ ആപ്ലിക്കേഷനു അകത്തു തന്നെ വീഡിയോ കോൾ വിൻഡോ ആഡ് ചെയ്യാനാകുമോ എന്ന കാര്യം ബുദ്ധിമുട്ടാണ്. ബീറ്റ ടെസ്റ്റിംഗ് വേർഷനാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇത് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. എന്നാൽ, ഐഒഎസിൽ ഇപ്പോൾ ഇത് ലഭ്യമല്ല. ഒപ്പം ഒരു കോൾ മിസ് ആയാൽ അയാളെ ആപ്ലിക്കേഷൻ തുറക്കാതെ തന്നെ തിരിച്ചുവിളിക്കാൻ സഹായിക്കുന്ന കോൾബാക്ക് ഫീച്ചർ വൈകാതെ എത്തും. വോയ്‌സ് മെയ്‌ലിംഗ് ഫീച്ചർ, സിപ് ഫയൽ ഷെയറിംഗ് തുടങ്ങിയവയും വൈകാതെ എത്തും.





Keywords: Technology News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.