കരിവെളളൂര്‍:[www.malabarflash.com] ദേശീയപാതയില്‍ കരിവെള്ളൂര്‍ ആണൂരില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വെള്ളൂര്‍ ജവഹര്‍ വായനശാലക്ക് സമീപത്തെ ഏ.ഏ.ഷംസുദ്ദീന്‍ (28) മരണപ്പെട്ടു.
കാര്‍ ഓടിച്ചിരുന്ന സുഹൃത്ത് പാടിച്ചാല്‍ സ്വദേശി ഷംസീറിനെ (27) ഗുരുതര നിലയില്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു സംഭവം.
വെള്ളൂരില്‍ നിന്നും ഷംസുദ്ദീന്റെ പെരിയയിലെ ഭാര്യാ വീട്ടിലേക്ക് പോകുകയായിരുന്ന കാറും ആണൂരില്‍ വെച്ച് എതിരെ വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറുകള്‍ ശക്തമായി കൂട്ടിയിടിച്ചതിനാല്‍ ഷംസുദ്ദീന്റെ തല കാറിന്റെ മുന്‍വശത്തെ ചില്ലില്‍ ഇടിച്ച് മുറിഞ്ഞിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ഇരുവരെയും ആദ്യം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ഷംസുദ്ദീന്‍ മരണപ്പെടുകയായിരുന്നു. ഷംസീറിനെ പിന്നീട് മംഗംലാപുരം ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് നാട്ടിലെത്തിയതാണ് ഷംസീര്‍.
പെരുമ്പ ഗള്‍ഫ് ബസാറില്‍ ജോലിക്കാരനാണ് മരിച്ച ഷംസുദ്ദീന്‍.
അബൂബക്കര്‍-സക്കീന ദമ്പതികളുടെ മകനാണ്. ഫസരിയയാണ് ഭാര്യ. അഞ്ച് വയസുകാരിയായ ഷബാന, ഒമ്പത് മാസം പ്രായമായ ഷഫ്‌സാദ് എന്നിവര്‍ മക്കള്‍. സഹോദരങ്ങള്‍: റഷീദ്, ജമാല്‍.
മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും തിരിച്ചു വരികയായിരുന്നു ഇന്നോവ കാര്‍. കാര്‍ ഡ്രൈവര്‍ തലോറ സ്വദേശി ബാലകൃഷ്ണനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment