നോയിഡ: [www.malabarflash.com] ഉത്തർപ്രദേശിലെ ദാദ്രിയിൽ കൊല്ലപ്പെട്ട അഖ്ലാക്കിെൻറ വീട്ടിൽ നിന്നും കണ്ടെത്തിയത് ബീഫാണെന്ന് ഫോറൻസിക് റിപ്പോർട്ട്. അഖ്ലാക്കിെൻറ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന ഉത്തർപ്രദേശ് വെറ്റിനറി വകുപ്പിെൻറ റിപ്പോർട്ടിനു വിരുദ്ധമായാണ് ഫോറൻസിക് റിപോർട്ട്. വെറ്റിനറി വകുപ്പിനുകീഴിലുള്ള മഥുര വെറ്റിനറി ഫോറൻസിക് ലാബാണ് പരിശോധന നടത്തിയത്.
ഫോറൻസിക് പരിശോധനയിൽ പശുവിെൻറയോ കുട്ടിയുടെയോ മാംസമാണെന്ന് കണ്ടെത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് പത്രം റിപ്പോർട്ടു ചെയ്തു. ഏപ്രിലിൽ സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വീട്ടിൽ പശുമാംസം സൂക്ഷിച്ചെന്ന് ആരോപിച്ചാണ് മുഹമ്മദ് അഖ്ലാക്കിനെ ജനക്കൂട്ടം മർദിച്ചുകൊന്നത്. ദാദ്രിയിലെ ബിസാദ ഗ്രാമത്തിൽ 2015 സെപ്റ്റംബർ 28 നായിരുന്നു സംഭവം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment