ഉപ്പള[www.malabarflash.com]: പ്രശസ്തമായ ബായാര്‍ പൊന്നംഗളയില് മാസത്താല്‍ നടക്കുന്ന സ്വലാത്ത് മജ്ലിസ് കഴിഞ്ഞു വരികയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായ കല്ലേറ്. അക്രമത്തില്‍ നാല് ബസ്സുകളുടെ ഗ്ലാസ്സുകള്‍ തകര്‍ന്നു.
മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച നാല് ബസ്സുകളുടെ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്നവരുടെ നൂറുകണക്കിന് വാഹനങ്ങളാണ്. പിന്നീട് പോലീസ് സംരക്ഷണത്തിലാണ് വാഹനങ്ങള്‍ യാത്ര തിരിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വെള്ളിയാഴ്ച്ച രാത്രി സയ്യിദ് അബ്ദുല്റഹിമാന് ഇമ്പിച്ചിക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടന്ന സ്വലാത്ത് മജ്ലിസില്‍ കേരളത്തിലെയും കര്‍ണ്ണാടകയിലെയും വിവിധ സ്ഥലങ്ങളില്‍ നിന്നുമായി ആയിരങ്ങളാണ് എത്തിയിരുന്നത്. സ്വലാത്ത് മജ്ലിസും കൂട്ടുപ്രാര്‍ത്ഥനയും കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്ന വിശ്വാസികളുടെ വാഹനങ്ങള്‍ നേരെയാണ് പുലര്‍ച്ചെ ഒരു മണിയോടെ ബായാര്‍, അട്ടഗോളി, കണ്ണാടിപ്പാറ, സോങ്കാല്‍ എന്നിവിടങ്ങളില്‍ വ്യാപകമായ കല്ലേറുണ്ടായത്.
മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച നാല് ബസ്സുകളുടെ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്നവരുടെ നൂറുകണക്കിന് വാഹനങ്ങളാണ്. പിന്നീട് പോലീസ് സംരക്ഷണത്തിലാണ് വാഹനങ്ങള്‍ യാത്ര തിരിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment