കാസര്‍കോട്:[www.malabarflash.com] മഞ്ചേശ്വരത്തും കാസര്‍കോട്ടും തോല്‍വി ഉറപ്പായപ്പോള്‍ മുസ്ലിംലീഗ് സിപിഎമ്മുമായി രഹസ്യ ധാരണയുണ്ടാക്കി വോട്ടു കച്ചവടം നടത്തിയതായി ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. മഞ്ചേശ്വരത്തും കാസര്‍കോട്ടും സിപിഐ(എം)ന്‍റെ വോട്ട് വാങ്ങുകയും തിരിച്ച് ഉദുമയില്‍ മുസ്ലിംലീഗ് സിപിഎമ്മിന് വോട്ട് മറിച്ച് കൊടുക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. മുസ്ലിംലീഗും സിപിഎമ്മും തമ്മിലുണ്ടാക്കിയ വോട്ട് കച്ചവടം ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ശ്രീകാന്ത് പറഞ്ഞു. ഉദുമയില്‍ കെ.സുധാകരനെ ക്ഷണിച്ച് വരുത്തി മുസ്ലീംലീഗ് കാലുവാരുകയായിരുന്നുവെന്ന് ബിജെപി കുറ്റപ്പെടുത്തി.
മുസ്ലിംലീഗും സിപിഎമ്മും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. ബിജെപിക്കെതിരെ സിപിഎം നടത്തുന്ന കള്ളപ്രചരണം സ്വന്തം അക്രമം മറച്ച് വെക്കാനും ബിജെപി പ്രവര്‍ത്തകരെ വീണ്ടും അക്രമിക്കാനുള്ള ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണെന്നും ബിജെപി കുറ്റപ്പെടുത്തി. ബിജെപി പ്രവര്‍ത്തകരെയും വീടുകളെയും സ്ഥാപനങ്ങളെയും നിരന്തരമായി അക്രമിക്കുന്ന സിപിഎം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവരെ അക്രമിച്ച യുഡിഎഫിനെതിരെ പ്രതികരിക്കാതിരിക്കുകയാണ്. സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും ശ്രീകാന്ത് പറഞ്ഞു. ബൂത്ത് ഏജന്‍റുമാരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും നിഷേധിക്കുന്നതിന് സംസ്ഥാന നേതാക്കള്‍ തന്നെ നേരിട്ട് നേതൃത്വം നല്‍കുന്ന സിപിഎം ജനാധിപത്യത്തിന് കളങ്കമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
ബിജെപി ബൂത്ത് ഏജന്‍റുമാരെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എഴുതി വാങ്ങുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കാന്‍ നേതൃത്വം വഹിച്ച തൃക്കരിപ്പൂര്‍ മുന്‍ എംഎല്‍എ കെ.കുഞ്ഞിരാമനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണം. ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ പോലീസ് നിസംഗത പാലിക്കുകയാണ്.
മുസ്ലിംലീഗിന്‍റേയും സിപിഎമ്മിന്‍റെയും അക്രമത്തിനെതിരെ 30-ാം തീയ്യതി ബിജെപി കളക്ടറേറ്റ് മാര്‍ച്ച് നടത്തും. അന്ന് രാവിലെ 10 മണിക്ക് അണങ്കൂരില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് അക്രമത്തിനെതിരെ ശക്തമായ താക്കീതായി മാറുമെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment