ദുബായ്: [www.malabarflash.com] ദുബായിയുടെ വിസ്മയങ്ങളിലേക്ക് പുതിയ കാഴ്ചയായി ബുര്‍ജ് അല്‍ അറബിലെ ടെറസ് തുറന്നു. ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ടെറസ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തത്. ഉപഭരണാധികാരി ശൈഖ് മക്തും ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സന്നിഹിതനായിരുന്നു.
ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവുംവലുതും മികച്ചതുമാണ് ലോകത്തിലെ ഏറ്റവുംമികച്ച നക്ഷത്ര ഹോട്ടലുകളിലൊന്നായ ബുര്‍ജ് അല്‍ അറബില്‍ നിര്‍മിച്ചിരിക്കുന്നത്. ദുബായ് ഹോള്‍ഡിങ്‌സിന്റെ ഭാഗമായ ജുമെറ ഗ്രൂപ്പാണ് ഹോട്ടലിന്റെ അവകാശികള്‍ കടലില്‍ നങ്കൂരമിട്ട കപ്പലിന്റെ രൂപത്തില്‍ പണിത ഹോട്ടലിന്റെ ഭംഗിക്കനുസരിച്ചാണ് ടെറസും പണിതിരിക്കുന്നത്. അയ്യായിരം ടണ്‍ ഭാരമുള്ള ടെറസിന്റെ ഭാഗങ്ങള്‍ ഫിന്‍ലന്‍ഡിലെ ഒരു കപ്പല്‍ നിര്‍മ്മാണ ശാലയിലാണ് രൂപപ്പെടുത്തിയത്.
എട്ടുഭാഗങ്ങളായി കപ്പലിലെത്തിച്ചശേഷം ഇവ ഇവിടെവെച്ച് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. പതിനായിരം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ടെറസ് കടലിലേക്ക് നൂറുമീറ്റര്‍ ഇറങ്ങിനില്‍ക്കുന്നതാണ്. റെസ്‌റ്റോറന്റ്, രണ്ട് സ്വിമ്മിങ് പൂള്‍ തുടങ്ങിയവയും ഇതോടനുബന്ധിച്ചുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment