തൃശൂര്‍:[www.malabarflash.com]ഏങ്ങണ്ടിയൂരില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്നു സിപിഐ എം പ്രവര്‍ത്തകന്‍ മരിച്ചു. ഏങ്ങണ്ടിയൂര്‍ കടപ്പുറം ചെമ്പന്‍ വീട്ടില്‍ ശശികുമാറാ(44)ണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം.
ഇരുമ്പുവടികൊണ്ട് ശരീരമാസകലം തല്ലിച്ചതച്ചു. ആന്തരികാവയവങ്ങള്‍ക്കു ഗുരുതര ക്ഷതം സംഭവിച്ചു. ശരീരമാസകലം മര്‍ദനമേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ശശികുമാറിന്റെ വൃക്കയടക്കം ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഏങ്ങണ്ടിയൂരിനടുത്ത് പൊക്കുളങ്ങര പാലത്തിന് സമീപം ഞായറാഴ്ച രാത്രി പത്തരയോടെയാണ് ആര്‍എസ്എസ് സംഘം ശശിയെ വെട്ടി വീഴ്ത്തിയത്.
ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ശശിയെ പാലത്തിനടുത്ത് ഒളിച്ചിരുന്ന സംഘം വെട്ടുകയായിരുന്നു.നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ആക്രമികള്‍ ഓടി രക്ഷപ്പെട്ടു.
ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ശശിയെ പാലത്തിനടുത്ത് ഒളിച്ചിരുന്ന സംഘം വെട്ടുകയായിരുന്നു.നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ആക്രമികള്‍ ഓടി രക്ഷപ്പെട്ടു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment