മുസാഫര്‍ നഗര്‍: [www.malabarflash.com] ഉത്തര്‍പ്രദേശില്‍ പരാതി നല്‍കാന്‍ വന്ന വൃദ്ധനെ കൊണ്ട് പൊലീസുകാര്‍ ഷൂ തുടപ്പിച്ചു. പരാതി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഷൂ തുടക്കണമെന്ന് പൊലീസ് ഇയാളോട് ആവശ്യപ്പെടുകയായിരുന്നു. വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ മുസഫര്‍ നഗറിലെ ഛര്‍ത്തവല്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ചെരിപ്പു പണിക്കാരനായ സിത്തു എന്ന 50 വയസുകാരന്‍ മൊബൈല്‍ ഫോണ്‍ കാണാതായെന്ന പരാതി നല്‍കാനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇയാളെ വെച്ചാണ് പൊലീസ് ഷൂ തുടപ്പിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന മറ്റൊരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും പൊലീസ് സുപ്രണ്ട് സന്തോഷ് കുമാര്‍ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment