Latest News

വിഎസിന് ക്യാബിനറ്റ് റാങ്കോടെയുളള പദവി നല്‍കാന്‍ പിബി തീരുമാനം; സ്വതന്ത്ര അധികാരമുണ്ടാകും


ന്യൂഡല്‍ഹി: [www.malabarflash.com] വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെയുളള പദവി നല്‍കാന്‍ പിബി തീരുമാനം. സ്വതന്ത്ര്യ ചുമതലയോടുളള പദവിയാകും വിഎസിന് ലഭിക്കുക. കൂടാതെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിയും വരില്ല.രാവിലെ പിബിയില്‍ വിഎസിന് എന്ത് പദവി നല്‍കണം എന്ന കാര്യത്തില്‍ തീരുമാനം ആയിരുന്നില്ല.
തുടര്‍ന്നാണ് രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പിബിയില്‍ അഭിപ്രായം ഉയര്‍ന്നതും മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് ചെയ്യേണ്ടാത്ത പദവി നല്‍കാന്‍ ധാരണയായതും.
പദവിയുടെ നിയമസാധുത പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. ഭാവി നടപടികള്‍ കേന്ദ്രകമ്മിറ്റിയില്‍ ആലോചിക്കും. അതേസമയം വിഎസിനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ തിരിച്ചെടുക്കുന്നത് പിബി കമ്മീഷന്‍റെ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും.
ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്‍, എല്‍ഡിഎഫ് ചെയര്‍മാന്‍ എന്നിങ്ങനെയുളള പദവികളാണ് വിഎസിനായി നേരത്തെ ആലോചിച്ചിരുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കൂടി പിബി പരിഗണിച്ചിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.