കരിപ്പൂര്‍:[www.malabarflash.com] കാല്‍മുട്ടുകളുടെ മടക്കില്‍ ഒട്ടിച്ചുവച്ചു 15 ലക്ഷം രൂപയുടെ 500 ഗ്രാമിലേറെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരി പ്രിവന്റീവ് കസ്റ്റംസിന്റെ പിടിയിലായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ സ്വര്‍ണം കാല്‍മുട്ടുകളുടെ പിന്നിലായി ഒട്ടിച്ചുവച്ച നിലയിലായിരുന്നു.
ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശിനി സറീന(54)യില്‍നിന്നാണു മൂന്നു മാലയും രണ്ടു വളകളും ഉള്‍പ്പെടെ 524 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.
കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസിനെ വെട്ടിച്ച് ഗ്രീന്‍ ചാനലിലൂടെ പുറത്തുകടന്ന യാത്രക്കാരിയെ കോഴിക്കോട്ടുനിന്നെത്തിയ പ്രിവന്റീവ് കസ്റ്റംസ് പിടികൂടി പരിശോധിക്കുകയായിരുന്നു.
സൂപ്രണ്ട് സി.ജെ.തോമസ്, ഇന്‍സ്‌പെക്ടര്‍ കെ.മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണു സ്വര്‍ണം കണ്ടെടുത്തത്.
സൂപ്രണ്ട് സി.ജെ.തോമസ്, ഇന്‍സ്‌പെക്ടര്‍ കെ.മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണു സ്വര്‍ണം കണ്ടെടുത്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment