Latest News

പ്രിയാമണി-മുസ്തഫ പ്രണയം വിവാഹത്തിലേക്ക്

തെന്നിന്ത്യൻ താരം പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള പ്രണയം വിവാഹത്തിലേക്ക്. വെള്ളിയാഴ്ച ബംഗളൂരുവിലെ പ്രിയാമണിയുടെ വസതിയിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇൗ വർഷം അവസാനത്തോടെ വിവാഹം നടത്താനാണ് തീരുമാനം.[www.malabarflash.com]

ഇവന്‍റ് മാനേജ്മെന്‍റ് ബിസിനസ് നടത്തുന്ന മുസ്തഫ വർഷങ്ങൾക്ക് മുമ്പ് നടന്ന ഐ.പി.എൽ ചടങ്ങിൽെവച്ചാണ് പ്രിയാമണിയെ കണ്ടുമുട്ടുന്നത്. മുസ്തഫയുടെ ഹ്യുമറും സത്യസന്ധതയുമാണ് തന്നെ ആകർഷിച്ചതെന്ന് പ്രിയാമണി പറയുന്നു.

വിനയൻ സംവിധാനം ചെയ്ത സത്യമാണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. പരുത്തി വീരൻ എന്ന തമിഴ് ചിത്രത്തിലെ കിടിലൻ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പ്രിയക്ക് ലഭിച്ചിട്ടുണ്ട്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.