ഉദുമ[www.malabarflash.com]: ഉദുമ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്‍ രണ്ടാംഘട്ടം പൊതുപര്യടനം തുടങ്ങി. വ്യാഴാഴ്ച ഉദുമ പഞ്ചായത്തിലെ വെടിത്തറക്കാലില്‍നിന്നാണ് പര്യടനം ആരംഭിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പാലക്കുന്ന് അംബിക കോളേജ് പരിസരം, കോട്ടിക്കുളം ബക്കേഴ്‌സ് ആശുപത്രി പരിസരം, കുന്നുമ്മല്‍ വലിയവളപ്പ്, ചിറമ്മല്‍, തിരുവക്കോളി, കടമ്പഞ്ചാല്‍, പാലക്കുന്ന് ഗേറ്റ് പരിസരം,കരിപ്പോടി, എരോല്‍ വൈഷ്ണവി ക്ഷേത്ര പരിസരം, മുല്ലച്ചേരി മൊട്ടമ്മല്‍, ബാര തൊട്ടി, ചപ്പിനിക്കര മൊട്ട, എരോല്‍ കുന്നുമ്മല്‍, പള്ളം തെക്കേക്കര, അംബികാനഗര്‍, കുണ്ടോളം പാറ, കൂളിക്കുന്ന് എപിഎസ് ക്ലബ് പരിസരം, മേല്‍ബാര കോളനി പരിസരം, മീത്തല്‍ മാങ്ങാട്, അംബാപുരം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം മാങ്ങാട് സമാപിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് പുറമെ കെ വി കുഞ്ഞിരാമന്‍, ടി കൃഷ്ണന്‍, ടി നാരായണന്‍, ഇ പത്മാവതി, എം കരുണാകരന്‍, മധു മുതിയക്കാല്‍, അജയന്‍ പനയാല്‍, കെ നാരായണന്‍, രാധാകൃഷ്ണന്‍ പെരുമ്പള, വി മോഹനന്‍, പി കെ അബ്ദുല്‍റഹ്മാന്‍, രാമചന്ദ്രന്‍ നായര്‍ പെരിയ എന്നിവര്‍ സംസാരിച്ചു.
വെള്ളിയാഴ്ച കുറ്റിക്കോല്‍ പഞ്ചായത്തില്‍ പര്യടനം നടത്തും. രാവിലെ 9- ചാടകം, 9.30- കളക്കര ഈസ്റ്റ്,10- കളക്കര സെക്കന്‍ഡ്, 10.30- ഇ എം എസ് നഗര്‍, 11- ഇട്ടക്കാട്, 11.30- വെള്ളാല, 12.30- അമ,12.45- കാവുങ്കാല്‍, 3- ശങ്കരംപാടി, 3.30- അണ്ണപ്പാടി,3.45- ആനക്കല്ല്, 4- തങ്കയത്തടുക്കം, 4.30- നരിയന്റെപുന്ന, 5- ആലിന് താഴെ, 5.30- ബണ്ടങ്കൈ, 5.45- ഏണിയാടി,6.15- മാനടുക്കം, 6.30- മലാംകുണ്ട്, 6.45- ബേത്തലം, 7- കോപ്പാളം മൂല, 7.30- മാരിപ്പടുപ്പ്, 8- മൊട്ട.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment