ചെന്നൈ:[www.malabarflash.com] ആവഡിക്കു സമീപം ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് മെയിലും (12623) സബേര്‍ബന്‍ ട്രെയിനും കൂട്ടിയിടിച്ച് എട്ടു പേര്‍ക്കു പരുക്ക്. ചെന്നൈ സെന്‍ട്രലില്‍ നിന്ന് 25 കിലോ മീറ്ററോളം അകലെ ആവഡിക്കും പട്ടാഭിരാമത്തിനും ഇടയില്‍ ഹിന്ദു കോളജ് സ്‌റ്റേഷനു സമീപം രാത്രി എട്ടരയോടെയാണ് അപകടം.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
പരുക്കേറ്റവരില്‍ ഒരാള്‍ ചെന്നൈ– തിരുവനന്തപുരം മെയിലിലെ യാത്രക്കാരനാണ്. മറ്റുള്ളവര്‍ സബേര്‍ബന്‍ ട്രെയിനിലെയും. പരുക്കേറ്റവരെ ആവഡി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആര്‍ക്കോണം ഭാഗത്തേക്കു പോകുകയായിരുന്ന സബേര്‍ബന്‍ ട്രെയിന്‍ പ്രധാന ലൈന്‍ മുറിച്ചു സബേര്‍ബന്‍ ലൈനിലേക്കു പ്രവേശിക്കുന്നതിനിടെയാണ് അപകടം. പ്രധാന ലൈനിലൂടെ കടന്ന വന്ന മെയില്‍ സബേര്‍ബന്‍ ട്രെയിനിന്റെ മധ്യഭാഗത്തുളള കംപാര്‍ട്ട്‌മെന്റില്‍ ഇടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു രണ്ടു ട്രെയിനുകളുടെയും ഏതാനും കോച്ചുകള്‍ പാളം തെറ്റി.

ചെന്നൈ – തിരുവള്ളൂര്‍ സെക്ഷനില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. സിഗ്‌നല്‍ നല്‍കുന്നതിലുണ്ടായ പിഴവാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment