കാഞ്ഞങ്ങാട്:[www.malabarflash.com] തീവണ്ടിയുടെ ചൂളം വിളികളെ കടത്തിവെട്ടി ഈങ്കിലാബ് സിന്ദാബാദിന്റെയും ലാല്‍സലാം സഖാവിന്റെയും വിളികള്‍ മുഴക്കി ജനകീയ നായകന്‍ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട്ട് റെയില്‍വെ സ്റ്റേഷനില്‍ ഇടതു മുന്നണി നേതാക്കളും പ്രവര്‍ത്തകരും ആവേശകരമായ വരവേല്‍പ്പ് നല്‍കി.
'മുത്തേ, മുത്തേ.. മണി മുത്തേ, കാഞ്ഞങ്ങാടിന്റെ ചന്ദ്രേട്ടന്‍, ജനനായകന്‍ ചന്ദ്രേട്ടാ നേരുന്നു, ചാര്‍ത്തുന്നു ആയിരമായിരം അഭിവാദ്യങ്ങള്‍..' എന്ന മുദ്രാവാക്യം വിളിയുടെ ഇടിമുഴക്കമായിരുന്നു റെയില്‍വേ സ്റ്റേഷനില്‍.
സംസ്ഥാന മന്ത്രിയായതിന് ശേഷം ഇത് ആദ്യമായി സ്വന്തം തട്ടകത്തില്‍ എത്തിയ മന്ത്രിയെ ആഹ്ലാദരവത്തോടെ നേതാക്കളും പ്രവര്‍ത്തകരും വരവേറ്റു. രാവിലെ 10.15 മണിയോടെ തിരുവനന്തപുരം-മംഗലാപുരം -കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്നിറങ്ങിയ ഇ ചന്ദ്രശേഖരന് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായി തന്നെ നിലനില്‍ക്കും.
നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിന്ന് മുന്നോട്ടു പോലും നീങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ആ സമയം. താഴെ തട്ടിലുള്ള തൊഴിലാളികളും മത്സ്യത്തൊഴിലാളി സ്ത്രീകളുള്‍പ്പെടെ വലിയ ജനസഞ്ചയമാണ് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണത്തിന് ഒത്തുകൂടിയത്. പ്രതീക്ഷാ നിര്‍ഭരമായ മുഖമായിരുന്നു അവരുടേത്.
കെ കുഞ്ഞിരാമന്‍ എം എല്‍ എ, എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ പി.രാഘവന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി കൃഷ്ണന്‍, കെ വി കൃഷ്ണന്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബങ്കളം പി.കുഞ്ഞിക്കൃഷ്ണന്‍, സിപിഎം നേതാക്കളായ എ.കെ.നാരായണന്‍, എം പൊക്ലന്‍, ടി.കെ.രവി, ടി കോരന്‍, എല്‍ഡിഎഫിന്റെ മറ്റ് നേതാക്കളായ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എം.എ.ലത്തീഫ്, സി വി ദാമോദരന്‍, സുരേഷ് പുതിയേടത്ത്, പി.രാജന്‍, സി.പി.ബാബു, ജോസ് വടകര, കെ.പി.നാരായണന്‍, പി.നാരായണന്‍, സി.പ്രഭാകരന്‍, കെ വേണുഗോപാലന്‍ നമ്പ്യാര്‍, അജയ്കുമാര്‍ നെല്ലിക്കാട്, കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന് ഭാരവാഹികളായ സി യൂസഫ് ഹാജി, സി.എ.പീറ്റര്‍, ഹോംഗാര്‍ഡ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പി പി കൃഷ്ണന്‍ സെക്രട്ടറി കെ ബാബു തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.
സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഇ ചന്ദ്രശേഖരന്‍ ഹൊസ്ദുര്‍ഗ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലേക്കെത്തി.
പിന്നീട് അദ്ദേഹം കാഞ്ഞങ്ങാട് പ്രസ്‌ഫോറം ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരുമായി മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment