Latest News

28കാരന്‍ മൂന്ന് മക്കളുടെ മാതാവായ 40കാരിയോടൊപ്പം ഒളിച്ചോടി

നീലേശ്വരം:[www.malabarflash.com] ഇരുപത്തെട്ടുകാരന്‍ മൂന്ന് മക്കളുടെ മാതാവായ നാല്‍പ്പതുകാരിയോടൊപ്പം ഒളിച്ചോടി. ബങ്കളം പള്ളത്തുങ്കാല്‍ സ്വദേശിയും കാഞ്ഞങ്ങാട് നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ധനൂപാണ് പയ്യന്നൂര്‍ രാമന്തളിയിലെ നാല്‍പ്പതുകാരിയോടൊപ്പം ഒളിച്ചോടിയത്.

ധനൂപ് ഈ വീട്ടമ്മയുടെ വീട്ടില്‍ ഇടക്കിടെ ചെല്ലാറുണ്ടായിരുന്നു. ധനൂപിനെ കാണാതായതിനെത്തുടര്‍ന്ന് അമ്മ സുലോചന നീലേശ്വരം പോലീസില്‍ പരാതി നല്‍കിയിരുന്നു. രാമന്തളിയിലെ വീട്ടമ്മയെക്കുറിച്ച് സുലോചന പോലീസിന് ചില സൂചനകള്‍ നല്‍കുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാമന്തളിയിലെ നാല്‍പ്പതുകാരി വീട്ടില്‍ നിന്ന് അപ്രത്യക്ഷയായെന്ന് കണ്ടെത്തിയത്. കുട്ടികളെ ഉപേക്ഷിച്ചാണ് വീട്ടമ്മധനൂപിനോടൊപ്പം ഒളിച്ചോടിയതെന്നാണ് പോലീസിന് കിട്ടിയ വിവരം.

ധനൂപിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സൈബര്‍ സെല്ലിന്റെ സഹായം പോലീസ് തേടിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ധനൂപിനെ കാണാതായതുമായി ബന്ധപ്പെട്ട് നീലേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.