ഉദുമ[www.malabarflash.com]: തൃക്കണ്ണാട് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്ന് കോട്ടിക്കുളം മുതല്‍ ബേക്കല്‍ വരെ തീരദേശത്ത് ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഹര്‍ത്താല്‍
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇതേ തുടര്‍ന്ന് സംസ്ഥാന പതായില്‍ കോട്ടിക്കുളം മുതല്‍ ബേക്കല്‍ വരെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു.
കാസര്‍കോട് ഭാഗത്ത് നിന്നുളള വാഹനങ്ങള്‍ പാലക്കുന്നില്‍ നിന്നും തിരുവക്കോളി വഴിയും, കാഞ്ഞങ്ങാട് നിന്നുമുളള വാഹനങ്ങള്‍ ബേക്കല്‍ മൗവ്വല്‍ തച്ചങ്ങാട് വഴിയും തിരിച്ചു വിട്ടിട്ടുണ്ട്.
ശനിയാഴ്ച രാത്രി അമിത വോഗതയില്‍ വന്ന കാറിടിച്ച് ബേക്കലിലെ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ രാമകാന്തയുടെ മകന്‍ ദിലീപ്(22) മരിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തു. പ്രകോപിതരായ ജനക്കൂട്ടം വാഹനങ്ങള്‍ എറിഞ്ഞു തകര്‍ത്തു.
പിന്നീട് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധവുമായി റോഡ് ഉപരോധം ആരംഭിച്ചു. ഇതേ തുടര്‍ന്ന് ഇതു വഴിയുളള വാഹനങ്ങള്‍ പോലീസ് തിരിച്ചു വിട്ടു.
സി.ഐ യു. പ്രേമന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
സി.ഐ യു. പ്രേമന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment