Latest News

ബാങ്കിലെ പിഗ്മി കളക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണമടങ്ങിയ ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമം

മഞ്ചേശ്വരം: [www.malabarflash.com] ബാങ്കിലെ പിഗ്മി കലക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം പണമടങ്ങിയ ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമം. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ രണ്ട് പേര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ മഞ്ചേശ്വരം പൊസോട്ട് പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. മഞ്ചേശ്വരം ഗിയര്‍കട്ടയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വീസ് സഹകരണ ബാങ്കിലെ പിഗ്മി കളക്ടര്‍ വേണുഗോപാലനാണ് വെട്ടേറ്റത്. മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ചൊവ്വാഴ്ച
 വൈകിട്ട് ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ വേണുഗോപാലന്റെ കൈവശമുണ്ടായിരുന്ന ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. വേണുഗോപാല്‍ ചെറുത്ത് നിന്നതോടെ സംഘത്തിലെ ഒരുവന്‍ കത്തികൊണ്ട് കൈക്ക് മുറിവേല്‍പ്പിക്കുകയായിരുന്നു. വേണുഗോപാല്‍ നിലവിളിച്ചതോടെ ആളുകള്‍ ഓടിക്കൂടി. അതിനിടെ രണ്ട് പേരും ബൈക്കില്‍ കടന്ന് കളഞ്ഞു.

Keywords: Kasaragod, News, Attack, Robbery Attempt, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.