Latest News

ഗള്‍ഫിന്റെ വാതായനങ്ങള്‍ അടയുമ്പോള്‍ കേരളത്തിന് പ്രതീക്ഷ യുഡിഎഫ് സര്‍ക്കാര്‍: കെ എം ഷാജി

ഉദുമ:[www.malabarflash.com] ഗള്‍ഫിന്റെ വാതായനങ്ങള്‍ അടയുമ്പോള്‍ മലയാളിയുടെ തൊഴില്‍ പ്രതീക്ഷ യുഡിഎഫ് സര്‍ക്കാരില്‍ മാത്രമെന്ന് കെ എം ഷാജി. ഉദുമ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ പ്രതീക്ഷിച്ച് ഇനി ജീവിക്കാനാവില്ല. നമ്മള്‍ക്ക് വേണ്ട തൊഴില്‍ നമ്മള്‍ തന്നെ ഉണ്ടാക്കിയെടുക്കണം. അതിന് യുഡിഎഫ് സര്‍ക്കാര്‍ തന്നെ വേണമെന്ന് കെ എം ഷാജി പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെയുള്ള വലിയ പദ്ധതികള്‍ വഴിയാണ് മലയാളികളുടെ തൊഴിലില്ലായ്മക്ക് പരിഹാരം ഉണ്ടാക്കിയത്. ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ യുഡിഎഫ് സര്‍ക്കാര്‍ തൊഴില്‍ലഭ്യത ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വന്‍ വികസന പദ്ധതികള്‍ക്കൊപ്പം സാധാരണക്കാരന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്കിയതാണു ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ നേട്ടമെന്നു പറഞ്ഞ കെ. എം ഷാജി ഒരു പഞ്ചായത്ത് പോലും നന്നയി ഭരിക്കാന്‍ സാധിക്കാത്തവരാണ് ഇടതുപക്ഷമെന്നും കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന്റെ വിജയം കേരളത്തിന്റെ രാഷ്ട്രീയ അനിവാര്യതയാണെന്ന് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പറഞ്ഞു. പ്രബുദ്ധകേരളത്തിന് യുഡിഎഫ് സര്‍ക്കാര്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡണ്ട് സി.കെ ശ്രീധരന്‍, യു ഡി എഫ് ഉദുമ മണ്ഡലം ചെയര്‍മാന്‍ എം എസ് മുഹമ്മദ് കുഞ്ഞി, ഡിസിസി വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍, ഡിസിസി സെക്രട്ടറിമാരായ വി ആര്‍ വിദ്യാസാഗര്‍, ഗീതാ കൃഷ്ണന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി, വാസു മാങ്ങാട്, പ്രഭാകരന്‍ തെക്കേകര, കെ ഇ എ ബക്കര്‍, ബാലകൃഷ്ണന്‍ പെരിയ, ജലീല്‍ കോയ, അബ്ദുള്ള ഹുസൈന്‍, ഹമീദ് മാങ്ങാട്, ടി ഡി കബീര്‍, സത്താര്‍ മുക്കുന്നോത്ത്, അന്‍വര്‍ മാങ്ങാട്, റഊഫ് ബായിക്കര, ഇബ്രാഹിം പള്ളംകോട്, ജലീല്‍ കോയ, ജോമോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.