കോഴിക്കോട്: [www.malabarflash.com] കാന്തപുരം വിഭാഗത്തിനെതിരെ ആഞ്ഞടിച്ചും എല്‍ഡിഎഫ് നേടിയ വിജയം പണമൊഴുക്കി നേടിയതാണെന്നും വിശദീകരിച്ച് മുസ്ലിംലീഗ് നേതൃയോഗം. വോട്ട് ചോര്‍ച്ച അന്വേഷിക്കാനും തിരുവമ്പാടി, കൊടുവള്ളി എന്നീ മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ച് പഠിക്കാനും കമ്മീഷനെ നിയമിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ യുഡിഎഫ് വിജയിച്ചില്ലെന്ന് കണ്ടെത്തിയ ലീഗ് എല്‍ഡിഎഫിന്റെ വിജയം രാഷ്ട്രീയ ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലുളളതല്ലെന്നും പണത്തിന്റെ മുകളില്‍ നേടിയതാണെന്നും വിലയിരുത്തി.
അതുകൊണ്ട് തന്നെ ഈ വിജയം ജനഹൃദയങ്ങളില്‍ നിന്നുളളതല്ലെന്നും ലീഗ് നേതൃയോഗം വിശദീകരിച്ചു. യുഡിഎഫിനെ ശക്തമായി എതിര്‍ത്ത കാന്തപുരം വിഭാഗത്തിന്റെ എതിര്‍പ്പ് മഞ്ചേശ്വരത്ത് ബിജെപിയെ സഹായിക്കുന്നത് വരെ എത്തിയെന്നും ലീഗ് കുറ്റപ്പെടുത്തി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment