ഒഹായോ: [www.malabarflash.com] മൃഗശാലയില്‍ ഗൊറില്ലയെ പാര്‍പ്പിച്ചിരിക്കുന്ന കൂട്ടിലേക്ക് വീണ നാലു വയസുകാരന് പരുക്കേറ്റു. അമേരിക്കയിലെ ഒഹായോയിലുള്ള സിന്‍സിനാറ്റി മൃഗശാലയിലാണ് കുട്ടി അബദ്ധത്തില്‍ കൂട്ടിനകത്തേക്ക് വീണത്. പിന്നീട് കുട്ടിയെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവച്ചു കൊന്നു. ഏകദേശം 180 കിലോഗ്രാം ഭാരമുള്ള 17 വയസുള്ള ഹറാംബെ എന്ന ഗൊറില്ലയുടെ കൂട്ടിലേക്കാണ് കുട്ടി വീണത്. കുട്ടി കൂട്ടിനകത്തേക്ക് വീണയുടനെ ഗൊറില്ല കുട്ടിയേയും എടുത്ത് കൂച്ചിന്റെ ഒരു മൂലയില്‍ ഇരിപ്പുറപ്പിച്ചു. കുട്ടിയെ ഉപദ്രവിക്കുമെന്ന് തോന്നിയപ്പോഴാണ് ഗൊറില്ലയെ വെടിവെച്ചു കൊല്ലാന്‍ മൃഗശാലാ അധികൃതര്‍ തയ്യാറായത്. മയക്കുവെടിവെക്കുന്നത് ഫലപ്രദമാകില്ലെന്ന വിലയിരുത്തലിലാണ് ഗൊറില്ലയെ കൊല്ലാനുള്ള തീരുമാനമെടുത്തത്. 10 മിനിറ്റ് നേരത്തെ വെടിവയ്പ്പിനു ഒടുവിലാണ് ഗൊറില്ലയെ കൊന്നത്. ബാലനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്ങനെയാണ് കുഞ്ഞ് താഴെ വീണത് എന്ന കാര്യം പരിശോധിച്ചു വരുകയാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment